CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 56 Seconds Ago
Breaking Now

സി.എസ്.ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) യുകെ ആൻഡ്‌ യൂറോപ്പ് ഫാമിലി കോണ്‍ഫറൻസ് ജൂണ്‍ 20, 21 തീയതികളിൽ

യൂകെയിലും യൂറോപ്പിലുമുള്ള സി.എസ്.ഐ സഭാംഗങ്ങളുടെ പ്രഥമ സംരംഭമായ ദ്വിദിന കുടുംബ സമ്മേളനം 2015 ജൂണ്‍ 20, 21 തീയതികളിൽ സ്റ്റാഫോർഡ്ഷെയറിലെ യാൻഫീൽഡ് പാർക്ക്‌ ട്രെയിനിംഗ് ആൻഡ്‌ കോണ്‍ഫറൻസ് സെന്ററിൽ (ST15 ONL) വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കുടുംബങ്ങളുടെയും സഭയുടെയും ആത്മീയ വളർച്ച ലക്ഷ്യമിട്ട് കൊണ്ട് സംഘടിപ്പിയ്ക്കപ്പെട്ടിരിക്കുന്ന പ്രസ്തുത സമ്മേളനത്തിന്റെ പ്രധാന ചിന്താ വിഷയം "ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികൾ"എന്നതാണ്.

യുവ തലമുറയ്ക്ക് സഭയുടെ പാരമ്പര്യത്തിലും വിശ്വാസ സംഹിതകളിലും താല്പര്യം ഉണർത്തുന്നതിനൊപ്പം അവരുടെ കലാസാംസ്ക്കാരിക വാസനകൾ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയായിരിക്കും ഈ കോണ്‍ഫറൻസ്. പ്രസ്തുത സമ്മേളനത്തിലെ ആരാധനകൾക്കും, പഠനത്തിനും, ചർച്ചകൾക്കും റവ. അലക്സ് യേശുദാസ് (ബെർമിങ്ങ്ഹാം),വെനറബിൾ. ഡോ. ജോണ്‍ പെരുമ്പളത്തു (ലണ്ടൻ), റവ. പോൾസിക്ക് (എഡിൻബറോ), റവ. ഷെമിൽ മാത്യൂ, റവ. ബേബി ജോയി (കേരളം) എന്നിവർ നേതൃത്വം നല്കുന്നു.   

ഈ സമ്മേളനത്തിൽ പങ്കെടുത്ത് കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കുവാനും ക്രിസ്തുവിൽ ഒരുമിച്ചു വളരുവാനും എല്ലാ സി.എസ്.ഐ സഭാവിശ്വാസികളെയും ഇതിന്റെ സംഘാടകർ ക്ഷണിക്കുന്നു.    

കൂടുതൽ വിവരങ്ങൾക്ക്: 

അനീഷ്‌ കുര്യൻ : 07793940060

റോണി സക്കറിയ : 07949524155

വർക്കി അബ്രഹാം : 07737706739

ഷിബു ഈപ്പൻ : 07932675973

സുനിൽ ഫിലിപ്പ് : 07791954198

റെജി സാമുവൽ : 07428572966 

ബില്ലി മാത്യൂ : 07957396425




കൂടുതല്‍വാര്‍ത്തകള്‍.