CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 2 Minutes 58 Seconds Ago
Breaking Now

അബർഡീൻ സെന്റ്‌ ജോർജ് ചർച്ചിൽ വി. ഗീവർഗീസ്‌ സഹദായുടെ ഓർമ്മ പെരുന്നാളും ഇടവകദിനവും

അബർഡീൻ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഇടവകദിനവും 2015 മെയ് 16, 17 തീയതികളിലായി അബർഡീൻ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ്‌ ക്ലൈമൻസ് എപ്പിസ്ക്കോപ്പൽ പള്ളിയിൽ വച്ച് വി. മൂന്നിന്മേൽ കുർബാനയോട് കൂടി      ഭക്ത്യാദരപ്പൂർവ്വം നടക്കും. മെയ് 16 ശനിയാഴ്ച വൈക്കുന്നേരം 6 നു കൊടി ഉയർത്തുന്നതോട് കൂടി പെരുന്നാൾ ചടങ്ങ് ആരംഭിക്കുന്നതാണ്.

വൈകുന്നേരം 6.15 നു സന്ധ്യാ പ്രാർത്ഥനയും, സണ്‍‌ഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മെയ് 17 രാവിലെ 11.45 നു പ്രഭാത നമസ്ക്കാരം, തുടർന്ന് റവ. ഫാ. തോമസ്‌ പുതിയാമഠം, റവ. ഫാ. ഗീവർഗീസ് തണ്ടായത്തു, റവ. ഡോ. ബിജി ചിറത്തലാട്ട് എന്നിവരുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും, ഗീവർഗീസ് സഹദായോട് ഉള്ള മധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, ആശിർവ്വാദം, കൈമുത്ത്, ആദ്യഫല ലേലം, നേർച്ച സദ്യ എന്നിവയും ഉണ്ടായിരിക്കും.   




കൂടുതല്‍വാര്‍ത്തകള്‍.