CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 18 Seconds Ago
Breaking Now

നേപ്പാളിന്റെ പുനർനിർമ്മാണത്തിൽ യുക്മ ചാരിറ്റി ഫൗണ്ടേഷനൊപ്പം കൈ കോർക്കുവാൻ യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളും

യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ അംഗങ്ങൾ നേപ്പാളിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാനായി സമാഹരിച്ച തുക യുക്മ ചാരിറ്റി ഫൗണ്ടേഷന് കൈമാറി.

സൗത്ത് വെസ്റ്റ് റീജിയണ്‍ ബാഡ്മിന്ടൻ ടൂർണ്ണമെന്റിനോടനുബന്ധിച്ച് നടത്തിയ ലളിതമായ ചടങ്ങിൽ  സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീമതി മേഴ്സി സജീഷ് രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണി തുടങ്ങിയവർ ചേർന്ന് യുക്മ നാഷണൽ സെക്രട്ടറി ശ്രീ സജീഷ് ടോമിന് അസോസിയേഷൻ സ്വരൂപിച്ച തുക കൈമാറിക്കൊണ്ടാണ് സൗത്ത് വെസ്റ്റ് റീജിയണിലെ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

ചടങ്ങിൽ യുക്മ നാഷണൽ എക്സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ്‌, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ്‌ ശ്രീ സുജു ജോസഫ്‌, സെക്രട്ടറി ശ്രീ ജോണ്‍സൻ, ചാരിറ്റി കോർഡിനെറ്റർ ശ്രീ അനീഷ്‌ , സ്പോർട്സ് കോർഡിനേറ്റർ ശ്രീ ബിനു തുടങ്ങിയവർ സന്നിഹിതരായിരുന്നു. അംഗ അസോസിയേഷനുകളിൽ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി നടക്കുന്നതായി പ്രസിഡന്റ്‌ ശ്രീ സുജു ജോസഫ്‌ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.