CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 19 Seconds Ago
Breaking Now

മൂന്നാമത് ചാലക്കുടി ചങ്ങാത്തം മെയ് 30 ന് വാൽസാലിൽ

പൂരങ്ങളുടെ നാടായ തൃശൂരും നാടൻ പാട്ടിന്റെ മടികെട്ടായ ചാലകുടിക്കും ഇടയിൽ താമസിക്കുന്ന ചാലക്കുടി ചങ്ങാത്തംകാരുടെ മൂന്നാമത്തെ സംഗമം ഈ വരുന്ന മെയ് 30 രാവിലെ 11.30 നു വാൽസാലിൽ വച്ച് നടത്തുവാൻ തീരുമാനിച്ച കാര്യം നിങ്ങളേവരെയും ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. ഇതിനായിട്ടുള്ള അണിയറ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. രാവിലെ 10.30 നു ആരംഭിക്കുന്ന രജിസ്ട്രേഷനെ തുടർന്ന് വിവിധ ഇനം കലാകായിക ഇനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

സ്വന്തം നാടിന്റെ പൈതൃകത്തെ ഓർമപ്പെടുത്തുന്നതിനുള്ള മത്സരങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും രാവിലെ 11.30 - 12.30 വരെ നടത്തുന്നതാണ്. തുടർന്ന് വടക്കൻ സ്റ്റൈലിലുള്ള വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും മറ്റു കലാപരിപാടികളും. ഒരു ദിവസം രാവിലെ 10.30 മുതൽ 6 മണി വരെ ഒരു മിനിറ്റ് പോലും ഇടവേള ഇല്ലാതെ ഒരു മുഴുനീളം എന്റർറ്റൈൻമെന്റ് പ്രോഗ്രാം ആണ് സംഘാടകർ പ്ലാൻ ചെയ്തിരിക്കുന്നത്. അതിനാൽ എല്ലാ ചാലകുടി ചങ്ങാത്ത സുഹൃത്തുക്കളെയും ഹാർദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ശ്രീ. ജോയി പയപ്പെള്ളി (പ്രസിഡന്റ്‌): 07710600273

ശ്രീ. വേണു ചാലകുടി(സെക്രട്ടറി): 07904221444

ശ്രീ. ദിവ്യ ബോബൻ(ട്രെഷറർ) : 07584211817

ശ്രീ. സിബിൻ പാലാട്ടി(കോ ഓർഡിനെറ്റർ) :07411615189

ശ്രീ. ജോജൻ(കോ ഓർഡിനെറ്റർ) : 07841488151

ശ്രീ. ബിജു (കോ ഓർഡിനെറ്റർ): 07903959086




കൂടുതല്‍വാര്‍ത്തകള്‍.