CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 24 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്‌ ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാൾ

ഇടവകയുടെ കാവൽ പിതാവായ ഗീ. വർഗീസ്‌ സഹദായുടെ തിരുനാൾ മെയ് 9,10 തീയതികളിലായി മാഞ്ചസ്റ്റർ സെന്റ്‌. ജോർജ് ദേവാലയത്തിൽ റവ. ഫാ. പി. ജെ. ജോസഫിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷിക്കുന്നു.

മെയ് 9 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരവും, തുടർന്ന് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. മെയ് 10 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടും. തുടർന്ന് ഭക്തിനിർഭരമായ റാസയും, മധ്യസ്ഥ പ്രാർത്ഥനകൾ, ആശിർവാദം, നേർച്ച സദ്യ എന്നിവയുമുണ്ടായിരിക്കും.

പെരുന്നാളിന് എല്ലാ വിശ്വാസികളും വന്നു വി. ഗീവർഗീസ് സഹദായുടെ അനുഗ്രഹങ്ങൾ പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ. വർഗീസ്‌ മാത്യൂ അഭ്യർത്ഥിക്കുന്നു. തിരുന്നാൾ ദിനത്തിൽ സണ്‍‌ഡേ സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി "ഫണ്‍ ഫെയർ" നടത്തപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

റോയ് സാമുവൽ (സെക്രട്ടറി) - 07863360671

എബ്രഹാം ജോസഫ് (ട്രഷറർ) - 07846869098   




കൂടുതല്‍വാര്‍ത്തകള്‍.