CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 16 Seconds Ago
Breaking Now

മെയ് മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍

അധ്വാനിയ്ക്കുന്നവരും ഭാരം വഹിയ്ക്കുന്നവരും എന്റെ അടുക്കല്‍ വരുക. ഞാന്‍ നിങ്ങളെ ആശ്വസിപ്പിയ്ക്കാം. ആധുനിക യുഗത്തിലെ തിരക്കിട്ട ജീവിത യാത്രയില്‍ ആത്മീയ മൂല്യങ്ങള്‍ നാം അറിയാതെ നമ്മെ കൈവിട്ടുപോകുന്നു. എങ്കിലും ഭാവി തലമുറയെ ആത്മീയമായ മൂല്യങ്ങള്‍ നല്‍കി വളര്‍ത്തേണ്ടത് മുതിര്‍ന്നവരായ നാം എല്ലാവരുടേയും കര്‍ത്തവ്യമാണ്.

തിരക്കു പിടിച്ച ജീവിത യാത്രയില്‍ ഒരല്പ്പ സമയം രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന് വേണ്ടി നാം നീക്കി വയ്ക്കുമ്പോള്‍ വാടിതളര്‍ന്ന നമ്മുടെ ആത്മീയ ജീവിതത്തിന് ഒരു പുതു ചൈതന്യം പകരുകയാണ് നാം ചെയ്യുന്നത്. ശക്തമായ വചന ശുശ്രൂക്ഷയും സൗഖ്യ ശുശ്രൂക്ഷയും നമ്മുടെ ശോഷിച്ചു പോയ ആത്മീയ ജീവിതത്തിന് പുതുജീവനും ചൈതന്യവും നല്‍കുന്നതാണ്. ജീവിയ്ക്കുന്ന ദൈവത്തിന്റെ സജീവ സാന്നിദ്ധ്യം കണ്‍വന്‍ഷനിലെ വ്യത്യസ്ത ശുശ്രൂക്ഷകളിലൂടെ നാം എവര്‍ക്കും അനുഭവവേദ്യമാണ്. ജപമാലയില്‍ ആരംഭിച്ച് വൈകുന്നേരത്തെ ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലേക്ക് ഏവരേയും യേശുനാമത്തില്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.