CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 3 Seconds Ago
Breaking Now

യുകെ ഹിന്ദു സമാജ സംഗമം ഡെര്‍ബിയിൽ മെയ് 23ന്

നാഷണൽ കൌണ്‍സിൽ ഓഫ് കേരള ഹിന്ദു ഹെരിറ്റേജ് യുകെ (യൂണിയൻ ഓർഗനൈസേഷൻ ഓഫ് യുകെ ഹിന്ദു സമാജംസ്) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ഹിന്ദു സമാജ സംഗമം 23/05/15 ശനിയാഴ്ച്ച ഡെര്‍ബി ഗീതഭവൻ ക്ഷേത്തത്തിൽ വച്ച് അതിവിപുലമായി നടത്തപ്പെടുന്നു.

നാഷണൽ കൌണ്‍സിൽ രക്ഷാധികാരി ശ്രീ. തെക്കുംമുറി ഹരിദാസ് ഭദ്ര ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്യുന്നതായിരിക്കും. യുകെയിൽ ഉള്ള എല്ലാ ഹിന്ദു സമാജങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന ഈ പരിപാടിയിലേക്ക് ഓരോ ഹൈന്ദവ വിശ്വാസികളെയും സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു. 

രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന സമാജ സംഗമം വൈകുന്നേരം വരെ നീണ്ടു നിൽക്കുന്നതായിരിക്കും. നാഷണൽ കൌണ്‍സിൽ രക്ഷാധികാരി ഡോ. എൻ. ഗോപാലകൃഷ്ണൻ What is Hinduism & What is NOT Hinduism എന്ന വിഷയത്തെ കുറിച്ച് വിശദമായി സംസാരിക്കുന്നതായിരിക്കും. തുടർന്ന് സ്വാമി ഉദിത് ചൈതന്യയുടെ സന്ദേശവും വിശിഷ്ടാഥിതിയായ ബ്രഹ്മകുമാരിസ് അധ്യാത്മിക സർവ്വകലാശാലയിൽ നിന്നും എത്തുന്ന പ്രഭാഷക, നാഷണൽ കൌണ്‍സിൽ ചെയർമാൻ ശ്രീ. സുരേഷ് ശങ്കരൻകുട്ടി, ശ്രിൻഗേരി മഠത്തിൽ നിന്നും അദ്വൈതം, വ്യാകരണം, തത്വശാസ്ത്രം തുടങ്ങിയവയിൽ പാണ്ഡിത്യം നേടിയ വരുണ്‍ ഖന്ന എന്നിവരുടെ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള പ്രത്യേക മെഡിറ്റെഷൻ വർക്ക്‌ഷോപ്പ്, പുരാണങ്ങളെ അധികരിച്ച് കുട്ടികൾക്ക് വേണ്ടി ഡോക്ടർ ബാലകൃഷ്ണൻ (പൂർണവിദ്യ) നയിക്കുന്ന വിജ്ഞാന വിനോദ ക്ലാസുകൾ, മുതിർന്നവർക്കുള്ള സ്പിരിച്വൽ ഇന്ററാക്ക്റ്റീവ് സെഷൻസ്, ശ്രീ. ജെയിംസ് കുട്ടി നയിക്കുന്ന ചൈൽഡ് മെന്ററിംഗ് ക്ലാസുകൾ, എന്താണ് ജ്യോതിഷം, ജ്യോതിഷവും മിഥ്യ ധാരണകളും എന്ന വിഷയത്തിൽ ശ്രീ. ദിലീപ് ഇളയമ്മത്ത് വിജ്ഞാനപ്രദമായ വിവരങ്ങൾ നൽകും. ഗെയിംസ്, ഹൈന്ദവ പുരാണ ഇതിഹാസ പ്രശ്നോത്തരി തുടങ്ങി നിരവധി പരിപാടികൾ കോർത്തിണക്കിയ വിജ്ഞാന പ്രദാനമായ ഈ ഏക ദിന ശിബിരം സര്‍വ ജനങ്ങള്‍ക്കും ഹൃദയത്തിൽ ഒരു പിടി നല്ല ഓർമ്മകൾ സൂക്ഷിക്കുവാൻ ഉതകുന്ന ഒരു അവിസ്മരണീയമായ സുദിനം ആയിരിക്കും.

വൈകുന്നേരം 6 മണി മുതൽ വിവിധ കലാപരിപാടികളും ഗാനസന്ധ്യയും അണിയിച്ചൊരുക്കിയിട്ടുണ്ട്. പരിപാടിക്ക് എത്തിച്ചേരുന്ന എല്ലാവർക്കും ഉള്ള ആഹാര ക്രമീകരണങ്ങൾ രാവിലെയും ഉച്ചക്കും വൈകീട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യ സമയത്ത് തന്നെ പരിപാടികൾ ആരംഭിക്കുന്നതായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: 

Mr. Ajith Nair -07791746666

Mr. Suresh  Sankarankutty  - 07940658142

Mr. Shibu Ajith - 07730452417

Mr. Pramod – 07540941596

Email : nckhhuk@gmail.com / www.hinduheritageuk.org 

വേദി:

Geeta Bhavan Hindu Temple , 96-102 Pear Tree Road, Derby.DE23 6QA.

  

   




കൂടുതല്‍വാര്‍ത്തകള്‍.