CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 57 Minutes 13 Seconds Ago
Breaking Now

ആവേശം വിതറിയ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ കായിക മേള ​

ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ കായിക മേള - 2015 മെയ്‌ 9 ന് ബ്രങ്ക്സം മൈതാനത്ത് വച്ച് മേളയുടെ മുഖ്യ സംഘാടകൻ ശ്രീ ബിനോയ്‌ മുട്ടാറിന്റെ നേതൃത്വത്തിൽ നടന്നു. ആവേശത്തോടും മത്സര ബുദ്ധിയോടും കൂടി അംഗങ്ങൾ രാവിലെ തന്നെ മൈതാനത്ത് എത്തി പരിശീലനം നടത്തുന്നത് കാണാമായിരുന്നു.

555a9b287177e.jpg	555a9c0a368c8.jpg

മെയ്‌ 9 ന് രാവിലെ പത്തു മണിക്ക് ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ്‌ ശ്രീ ഷിബു ഫെർണാൻഡസ്‌ മറ്റു ഭരണ സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ കായിക മേള 2015 ഉദ്ഘാടനം ചെയ്തു.

വിജയികൾ യുക്മ റീജിയണൽ കായിക മേളയിൽ പങ്കെടുക്കേണ്ടത് കൊണ്ട് തന്നെ മത്സര ഇനങ്ങളും അതിനനുസരിച്ചുള്ള നിയമങ്ങളും പാലിക്കുവാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കുക ഉണ്ടായി. ജൂനിയർ, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി വിഭാഗങ്ങളിൽ 50 മി, 100 മി, 200 മീറ്ററിൽ ഓട്ട മത്സരവും ഒപ്പം റിലേ മത്സരവും സംഘടിപ്പിച്ചു.

555a9c350f19e.jpg	555a9d60b31c0.jpg	കൂടാതെ ഹൈ ജമ്പ്,  ലോങ്ങ്‌ ജമ്പ്, ഫുട്ബാൾ മത്സരവും നടത്തി. ഉച്ച ഭക്ഷണവും ലഘു ഭക്ഷണവും പ്രോത്സാഹനമായി അംഗങ്ങൾക്ക് സംഘാടകർ ഒരുക്കിയിരുന്നു. പുരുഷ ചാമ്പ്യനായി ഡാനി സാബുവും വനിതാ ചാമ്പ്യനായി അലീന തോമസ്സും, ഡിയോണ്‍ ഡാന്റോ  ക്യാപ്റ്റനായുള്ള ഫുട്ബാൾ ടീം കിരീടം കരസ്ഥമാക്കി. വൈകിട്ട് അഞ്ചു മണിയോടെ കായിക മേള സമാപിച്ചു .ഡി കെ സി സെക്രട്ടറി ശ്രീ ജോസ് ആന്റോ നന്ദി പറഞ്ഞു.
555a9e22138a8.jpg	മെയ്‌ 24 ന് റെഡിംഗ് പാലമർ പാർക്ക്‌ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ്‌ റീജിയണൽ കായിക മേളയിൽ ഡി കെ സിയുടെ കായിക താരങ്ങൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ്‌ ഷിബു ഫെർണാൻഡസ്സും മുഖ്യ സംഘാടകൻ ബിനോയ്‌ മുട്ടാറും അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.