CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 40 Seconds Ago
Breaking Now

യുക്മ നേഴ്സ്സ്സ് ഫോറത്തിന് കരുത്തുറ്റ നേതൃത്വം/ എബ്രഹാം ജോസ് പ്രസിഡന്റ്‌

യുക്മ നേഴ്സസ് ഫോറം പുതിയ ഭാരവാഹികളെ യുക്മ ദേശിയ അദ്ധ്യക്ഷൻ ഫ്രാൻസിസ് കവളകാട്ടിൽ പ്രഖ്യാപിച്ചു. ലിവർപൂളിൽ വച്ച് നടന്ന പ്രഥമ യുക്മ നേഴ്സസ് ഫോറം കണ്‍വൻഷൻ ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈ കൊള്ളാൻ യുക്മ  ദേശിയ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത യോഗത്തിൽ വെച്ച് നേഴ്സസ് ലീഗൽ സെൽ ചെയർമനായി ശ്രീ .തമ്പി ജോസിനെ നിയമിക്കുക ഉണ്ടായി. യുക്മ ദേശിയ പ്രസിഡന്റ്‌ ഫ്രാൻസിസ് കവളക്കാട്ട് രക്ഷാധികാരി ആയിരിക്കുന്ന കമ്മിറ്റിയിൽ 25 ഓളം അംഗങ്ങൾ ഉണ്ട്. മെയ്‌ മാസം 2 നു ലിംക ആതിഥ്യം അരുളിയ യുക്മയുടെ ആദ്യ നേഴ്സസ് കണ്‍വൻഷൻ ഉണർത്തിയ ആവേശത്തിന്റെ അലകൾ കെട്ടടങ്ങും മുൻപ് യുകെയിലെ മലയാളി നേഴ്സസിന്റെ ശബ്ദം യുക്മ നേഴ്സസ് ഫോറത്തിലുടെ മുഴങ്ങി കേൾപ്പിക്കാൻ ഈ പുതിയ കമ്മിറ്റിക്ക് കഴിയും. യുകെയിൽ ഏറ്റവും അധികം മലയാളികൾ എത്തിപ്പെടാൻ നഴ്സിംഗ് എന്ന മഹത്തായ ഉദ്യോഗം ആണ് കാരണം.

ഇന്ന് യുകെയിലെ ഒട്ടു മിക്ക ആശുപത്രികളിൽ ഉയർന്ന പദവിയിൽ എത്തിപെടാൻ നമ്മുടെ നേഴ്സസിന് കഴിഞ്ഞു. പക്ഷെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു പറ്റം പേർ ഇപ്പോഴും ഉണ്ട് എന്ന തിരിച്ചറിവാണ് ഇത്തരം  ഒരു നീക്കത്തിലേക്ക് യുക്മയെ നയിച്ചത്. മുൻ വർഷങ്ങളിൽ തുടക്കം കുറിച്ച യുക്മ നേഴ്സസ് ഫോറം  ഈ വർഷം പ്രഥമ  കണ്‍വെൻഷൻ ലിവർപൂളിൽ നടത്തുകയുണ്ടായി. യുകെയിൽ ജോലി ചെയ്യുന്ന എതൊരു നേഴ്സും നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ട് ആർ.സി.എൻ, യുണിസൻ എന്നീ ട്രേഡ് യുണിയനുകളെ പോലെ തന്നെ ഉയർന്നു വരാം എന്ന പ്രത്യാശയിൽ ആണ് യുക്മ നേഴ്സസ് ഫോറം. മലയാളി നേഴ്സിംഗ് സമൂഹം ഒറ്റപ്പെട്ട ശബ്ദങ്ങളായി മാറാതെ കരുത്തുറ്റ സംഘടനാ ശബ്ദമാകുന്നതിന്റെ തുടക്കം ആണ് ഈ തെരഞ്ഞെടുപ്പോടെ കഴിഞ്ഞത്.

ഇന്ന് യുകെയിൽ അസ്സോസ്സിയേഷൻ തലങ്ങളിലും സാമൂഹിക രംഗങ്ങളിലും പ്രവർത്തി പരിചയം നേടിയ കഴിവുറ്റ ഒരു കുട്ടം നേഴ്സസ് തന്നെ യുക്മ നേഴ്സസ് ഫോറത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുക ആയിരുന്നു. ആദ്യ നഴ്സിംഗ് കണ്‍വൻഷൻ ഏറ്റെടുത്തു വിജയിപ്പിച്ച ആൻസി ജോയ് നഴ്സിംഗ് മേഖലയിൽ ജോലി ചെയുന്ന കരുത്തുറ്റ ഒരു സംഘാടക ആണ്. ആൻസി ജോയ് നേഴ്സസ് ഫോറത്തിന്റെ കോ-ഓർഡിനേറ്റർ ആയി എത്തുന്നത്‌ എന്നത് ഏറെ ശക്തി പകരും തീർച്ച.  

ചാർജ് എടുത്തു ഏറെ കഴിയും മുൻപ് തന്നെ ആദ്യ നഴ്സിംഗ് കണ്‍വെൻഷൻ സംഘടിപ്പിച്ചു കൊണ്ട് ഇത്തരം ഒരു  നേതൃത്വ നിര വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചത് ആൻസി ജോയ് ആയിരുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തുടങ്ങി വെച്ച നഴ്സിംഗ് ഫോറം എന്ന മഹത്തായ ആശയം ഇന്ന് യുകെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ന് യുകെയിലെ നിരവധി സ്ഥലങ്ങളിലെ സംഘടനകളും പ്രതിനിധാനം ചെയ്യുന്ന നേതൃത്വം  യുഎൻഎഫിന് സ്വന്തം ആകുമ്പോൾ യുകെ മലയാളികൾക്ക് അഭിമാനിക്കാം.         

പ്രസിഡന്റ്‌ -  എബ്രഹാം  ജോസ് (ലണ്ടൻ)

വൈസ്. പ്രസിഡന്റ്‌ 1-   രാകേഷ്   ശങ്കരൻ  (മർഗറ്റെ)

2- ഐറിസ് തോമസ്‌ (കെട്ടെരിങ്ങ്)

ജനറൽ. സെക്രട്ടറി -  ബിജു പീറ്റർ(ലിവർപൂൾ)

ജോയിന്റ് സെക്രട്ടറി 1 ബേബിച്ചൻ തോമസ്‌ (കാന്റെർബറി)

555c229cbbb3c.jpg

2. സുമ സാജൻ (കവൻട്രി) 

3. അനീഷ്‌ ജോർജ് (ഡോർസെറ്റ്) 

4. ജിജോ ഉണ്ണി (കോൾചെസ്റ്റെർ)

5. മോനീ ഷിജോ (ബിർമിംഗ്ഹാം)

6. ട്രെഷറർ - ബിന്ദു സുരേഷ് (നോർത്താംപ്ടൻ)

7. ജോയിന്റ്. ട്രഷറർ - ജോം. കെ. ജോർജ് (സ്ടാഫോർഡ്)

555c22d78b8e5.jpg

8. പി.ആർ.ഒ - ബാലസജീവ് കുമാർ 9. ലീഗൽ സെൽ ചെയർപേഴ്സൻ - തമ്പി ജോസ് 

10. ട്രെയിനിംഗ് കോ ഓർഡിനെറ്റർ - 1. സാജൻ സത്യൻ (ലീഡ്സ്)

                                               2. ആൻസി തോമസ്‌ (ലണ്ടൻ)

 എക്സിക്യൂട്ടീവ് കമ്മിറ്റി: 

1. രേഖ കുര്യൻ (ഓക്സ്ഫോർഡ്)

2. മായ മാത്യൂ (വെയ്ക്ക്ഫീൽഡ്)

3. ദേവലാൽ സഹദേവൻ (ബാത്ത്)

4. ജയകുമാർ നായർ (വെനെസ്ഫീൽഡ്)

5. റോജിമോൻ വർഗീസ്‌ (ഹോർഷോം)

6. അജി മംഗലത്ത് (സ്റ്റോക്ക്‌ ഓണ്‍ ട്രെൻഡ്)

7. ബിനു മാനുവൽ (ബെൽഫാസ്റ്റ്, നോർത്തേൻ ഐയർലണ്ട്)  

8. ടോം കെ. മാത്യു . (ഗ്ലാസ്ഗോ,സ്കോട്ട് ലാൻഡ്‌ )

9. ഡാര്സിസിലി സൈമണ്‍ (ഗ്ലാസ്ഗോ, സ്കോട്ട് ലാൻഡ്‌) 

10. ബിന്ദു  സാജൻ ( എഡിൻബർഗ്, സ്കോട്ട് ലാൻഡ്‌)

11. ജിന്റോ ജോസഫ് (മാഞ്ചസ്റ്റർ)

12. ബെറ്റി വർഗീസ്‌ (കാർഡിഫ്)

555c23f3be955.jpg

സ്റ്റുഡൻസ് കോ ഓർഡിനേറ്റർ:

ശില്പ ഷാജി (മാഞ്ചസ്റ്റർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

നഴ്സിംഗ്  വിദ്യാർഥികളുടെ പ്രതിനിധിയായി ആദ്യ നഴ്സിംഗ് കണ്‍വൻഷനിൽ പങ്കെടുക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്ത ശില്പ ഷാജി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. യുകെയിലെ മലയാളി നഴ്സിംഗ് തൊഴിൽ മേഖലക്ക് പ്രയോജനപ്രദം ആയ നിരവധി പരിപാടികൾ ആസുത്രണം ചെയ്തു നടപ്പിലാക്കാൻ കെൽപ്പുള്ള നേതൃത്വ നിരയാണ് യുക്മ നേഴ്സസ് ഫോറത്തിനുള്ളത്. യുകെയിലെ മലയാളി നഴ്സിംഗ് നിരക്ക് കരുത്തുറ്റ ഉത്തേജനം ആയി യുക്മ നേഴ്സസ് ഫോറം മാറും. നേഴ്സസ് ഫോറത്തിന് എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയുന്നതായി യുക്മ നാഷണൽ കമ്മിറ്റി അറിയിച്ചു.  



      

 




കൂടുതല്‍വാര്‍ത്തകള്‍.