CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 30 Minutes 5 Seconds Ago
Breaking Now

യുക്മ വിക്ടർ ജോർജ് ഫോട്ടോഗ്രഫി മത്സരം; ഇനി ഒരു ദിനം മാത്രം ബാക്കി

യുക്മ സോഷ്യൽ നെറ്റ്‌വർക്ക് ടീം സംഘടിപ്പിക്കുന്ന വിക്ടർ ജോർജ് സ്മാരക ഫോട്ടോഗ്രഫി മത്സരത്തിനു യുകെയിലെ ഫോട്ടോഗ്രഫി പ്രേമികൾ ചിത്രങ്ങൾ കൊണ്ട് വിസ്മയം തീർത്തു. ഏപ്രിൽ 10 നായിരുന്നു യശ:ശരീരനായ വിക്ടറിന്റെ ജന്മദിനം. ഏപ്രിൽ പത്തിന് ആരംഭിച്ച മത്സരം ഒരു മാസത്തേക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും ഏറെ പേരുടെ അഭ്യർത്ഥന മാനിച്ചു പത്തു ദിവസം കൂടെ നീട്ടിയിരുന്നു. ഇന്ന് (20 / 5 / 15 ) രാത്രി 12 മണിയോടെ ചിത്രങ്ങൾ അയക്കാനുള്ള കാലാവധി അവസാനിക്കും. നിരവധി പേർ ഇതിനോടകം തന്നെ ചിത്രങ്ങൾ അയച്ചു കഴിഞ്ഞു. വർണ്ണ വിസ്മയം തീർക്കുന്ന നിരവധി ചിത്രങ്ങൾ യുകെ മലയാളികൾക്കിടയിലെ ഫോട്ടോഗ്രഫി പ്രാവിണ്യം ചുണ്ടി കാണിക്കുന്നു.

നിങ്ങൾ അയക്കുന്ന ചിത്രങ്ങൾ വിക്ടറിന്റെ ഓർമകൾക്ക് മുൻപിലെ ഗുരു പൂജയായി മാറും. സമ്മാനാർഹം ആയ ചിത്രങ്ങൾ അടികുറിപ്പുകളോടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്ന, ഇനിയും അയക്കാത്തവർക്ക് ഈ ഒരു ദിനം കൂടെ മാത്രം. നിങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങളിൽ നിന്നും കലാമുല്യം ഉള്ളവയെന്നു നിങ്ങൾ കരുതുന്ന മൂന്നു ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചു തരു. ചിത്രങ്ങൾക്കൊപ്പം നിങ്ങളുടെ പേരും മേൽവിലാസം ഫോണ്‍ നമ്പറും അയക്കാൻ മറക്കരുതെ. കേരളത്തിലെ മാധ്യമ രംഗത്തെ പ്രമുഖരായ നിശ്ചല c ഛായാഗ്രഹകർ ( വിക്ടറിന്റെ സുഹൃത്തുക്കൾ) അടങ്ങുന്ന ജഡ്ജിംഗ് പാനൽ സഹായിക്കും എന്ന് അറിയിച്ചിട്ടുണ്ട്. സമ്മാനാർഹം ആയ ചിത്രങ്ങൾക്ക് 251 പൌണ്ട് കാഷ് പ്രൈസ് ഉണ്ടായിരിക്കും. നിങ്ങൾ ചിത്രങ്ങൾ അയക്കേണ്ട. ഇമെയിൽ ...uukmafb@gmail.com എന്നതാണ്. യുക്മ സോഷ്യൽ നെറ്റ്വർക്ക് പേജിന്റെ പ്രചരണം ലക്ഷ്യമാക്കി ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇനിയും ചിത്രങ്ങൾ അയക്കാത്തവർ ഈ സുവർണ്ണ അവസരം നേടാൻ ഒരു ദിനം മാത്രം ബാക്കി.....    




കൂടുതല്‍വാര്‍ത്തകള്‍.