CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 43 Seconds Ago
Breaking Now

യുകെയിൽ സംഗീത സന്ധ്യയുടെ തരംഗം ഒരുക്കുവാൻ ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ വരുന്നു മെയ് 23 ന്

കലാ ഹാംഷയർ നേതൃത്വം നൽകുന്ന "ഓൾഡ്‌ ഈസ്‌ ഗോൾഡ്‌" അനശ്വര ഗാനങ്ങളുടെ അപൂർവ്വ സംഗമം മെയ് 23 നു 3 മണിക്ക് സൌത്താംപ്ടൻ ഹെഡ്ജ് എൻഡ് വില്ലേജ് ഹാളിൽ.

സംഗീത സന്ധ്യകളുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കൂടി രചിക്കാനാണ് കലാ ഹാംഷയർ നേതൃത്വം നൽകുന്ന "ഓൾഡ്‌ ഈസ്‌ ഗോൾഡ്‌" അനശ്വര ഗാനങ്ങളുടെ അപൂർവ്വ സംഗമം മെയ് 23 നു 3 മണിക്ക് സൌത്താംപ്ടൻ ഹെഡ്ജ് എൻഡ് വില്ലേജ് ഹാളിൽ നടക്കുന്നത്. 

രണ്ടു വർഷങ്ങൾക്കു മുൻപ് യുകെയിലെ സംഗീത പ്രേമികൾക്ക് ഒരു പുതിയ സംഗീത സംസ്ക്കാരം സൃഷ്ടിക്കാൻ കലാ ഹാംഷയർ തുടങ്ങി വച്ച ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ ഇന്ന് യുകെയുടെ പല ഭാഗങ്ങളിലും നടക്കുന്ന സമാനമായ സംഗീത സപര്യകൾക്ക് തുടക്കമാകാൻ കഴിഞ്ഞ ചാരിതാർത്യത്തിലാണ് 2015 ലെ ഓൾഡ്‌ ഈസ്‌ ഗോൾഡിന് തിരി തെളിയിക്കുന്നത്.

555cb71aa42c2.png

യുകെയിലെ മലയാളി സമൂഹത്തിലെ വിവിധ കർമ്മ രംഗങ്ങളിലെ പ്രശസ്തരും പ്രതിഭാധനരുമായ കലാകാരന്മാർ, കലാ പ്രവർത്തകർ, കലാസ്വാദകർ ഓൾഡ്‌ ഈസ്‌ ഗോൽഡിന്റെ ഭാഗമാകുന്നു. യുകെയിലെ സംഗീത പ്രവർത്തകരുടെ ഗുരുസ്ഥാനീയൻ ശ്രീ. ആൽബർട്ട് വിജയൻ, ക്രിസ്തീയ ഗാനരചനയിൽ തന്റേതായ വ്യക്തിമുദ്ര കവിയും മികച്ച സംഘാടകനുമായ റോയി കാഞ്ഞിരത്താനം, യുകെ മലയാളിയുടെ സ്വന്തം കഥാകാരൻ മുരുകേഷ് പനയറ, താളവാദ്യ മാന്ത്രികൻ മനോജ്‌ ശിവ, നാടക പ്രവർത്തകൻ , സംഘാടകൻ ശശി എസ് കുളമനട, മീഡിയ രംഗത്തെ പ്രമുഖരായ സദാനന്ദൻ ശ്രീകുമാർ, ഷൈമോൻ തോട്ടുങ്കൽ, യുകെയിലെ രാഷ്ട്രീയത്തിന്റെ മലയാളിയുടെ സംഭാവന ലീഡോ ജോർജ്, റേഡിയോ ജോക്കിയും കവിയിത്രിയുമായ രശ്മി പ്രകാശ്, സാമുദായിക നേതാവ് സുധാകരൻ മാസ്റ്റർ പാല, യുക്മ നേതൃത്വത്തിലെ സൗമ്യ മുഖങ്ങൾ ഷാജി തോമസ്‌, മനോജ്‌ കുമാർ പിള്ളൈ, പത്ര പ്രവർത്തകൻ, സംഘടന നേതാവ് എന്ന നിലയിൽ അറിയപ്പെടുന്ന ജഗ്ഗി ജോസഫ്, അവതരണങ്ങൾ ആവശ്യമില്ലാത്ത അജിത്ത് പാലിയത്ത് ഒപ്പം പ്രഗൽഭരും പ്രശസ്തരുമായ 60 ൽ പരം കലാകാരന്മാർ. ഡോ. വിപിൻ, ജിതേഷ്, സിംഫണി ഓർക്കസ്ട്ര ലിവർപൂൾ, എബിസെൻ സ്കോട്ട് ലാൻഡ്, ദിലീപ് രവി, രാജേഷ് രാമൻ, അജിത്ത് കുമാർ, സുധീഷ്‌, സുരേന്ദ്രൻ, ജോണ്‍ ആന്റണി, ശ്രീകുമാർ രാഘവൻ, നോബിൾ മാത്യൂ, രാജേഷ് ടോം, ഷിബു തോമസ്‌, വിനോദ് കുമാർ സന്ദർലാൻഡ്, ശോഭൻ ബാബു, സാബു പൈലി, അനീഷ്‌ ജോർജ്, ഷൈൻ റോബിൻ സന്ദർലാൻഡ്, അലൻ തോമസ്‌ ബാലഗോപാൽ, ശ്രീകാന്ത്, ഷാലു ചാക്കോ, ഷീജോ ഡോർസെറ്റ്, തോമസ്‌ ലോനപ്പൻ, സത്യ നാരായണൻ, മധു മാമ്മൻ, തോമസ്‌ അലക്സാണ്ടർ, ബാബു ജോണ്‍സ് മിറാൻഡ, പീറ്റർ മോറിസ് ജോസഫ്, സുരേഷ് കുമാർ ഗംഗാധരൻ, ഷിബു ഗോഡ്പോർട്ട്‌, ജിനു പണിക്കർ, അനിത ഗിരീഷ്‌, അനുപമ ആനന്ദ്‌, ലീന ഫൂർറ്റാഡോ, രാജം, ടെസ്സ അനീഷ്‌, അലീന സജീഷ്, ആനി പാലിയത്ത്, സൗമ്യ പ്രതീഷ്, രഞ്ജിനി, ട്രീസ ജിഷ്ണു, സാന്ദ്ര ജൈസണ്‍ , ജില് ഉണ്ണി അങ്ങിനെ ഗായികാഗായകന്മാരുടെ നീണ്ട നിരകൾ, സംഗീത മധുമഴ ചൊരിയുന്ന നർത്തനമാടുന്ന മയിലുകളാകുവാൻ ഒരു പറ്റം നർത്തകിമാരുമെത്തുന്നു. അനന്യ അരുണ്‍, റോസിയോ റിച്ചാർഡ്‌, റോസലീന ജോർജ്, അനൂപ ബേബി, ഡാർലി മോൾ, മിന്ന ജോസ് ഒപ്പം സോനാ ജോസും. 

555cb5533a91b.jpg	555cb576e8407.png	555cb624acc58.jpg	555cb649e27d9.jpg

ഒരു പരിപാടിയുടെ വിജയം അതിന്റെ അവതാരകരുടെ മികവാണ്. ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ വേദി നിയന്ത്രിക്കാനെത്തുന്നത് റേഡിയോ ജോക്കിയും കവയിത്രിയുമായ രശ്മി പ്രകാശാണ്. ഒപ്പം മിമിക്രി വേദികളിലെ അതുല്യ കലാകാരന്മാർ വരുണ്‍ ലണ്ടൻ, സുരേഷ് പി.കെ സൌത്താംപ്റ്റൻ, കിരണ്‍ മണി ചിചെസ്റ്റർ എന്നിവരും.  

ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ സാങ്കേതിക വിഭാഗത്തിന്റെ നേതൃത്വം ഗ്രെയ്സ് മെലോഡിയസ് സൌത്താംപ്റ്റനും ഒയാസിസ്‌ ഡിജിറ്റൽ ലണ്ടനും ശബ്ദവും വെളിച്ചത്തിന്റെ നിയന്ത്രണവും ഒയാസിസ്‌ ഡിജിറ്റൽ ലണ്ടനാണ് നിർവ്വഹിക്കുക. സൌത്ത് ഇന്ത്യൻ ഡിലൈറ്റ് ഒരുക്കുന്ന വിഭവ സമൃദ്ധമായ നാടൻ ഭക്ഷണ ശാലകൾ ഉണ്ടായിരിക്കും.  

പരിപാടിയുടെ വിജയത്തിനായി കലയുടെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹത്തിന്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ മികവുറ്റ ചിത്രങ്ങൾ ഒപ്പിയെടുക്കുവാൻ പ്രശസ്ത ഫോട്ടോഗ്രാഫേഴ്സ് ലോറൻസ് ജോസഫ്, ബിജു മൂന്നാനപള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. 

ജനറൽ കണ്‍വീനർ ഉണ്ണികൃഷ്ണന്റെയും പ്രസിഡന്റ്‌ ജിഷ്ണു ജ്യോതിയുടെയും നേതൃത്വത്തിൽ ജയ്സണ്‍ മാത്യൂ, സിബി മേപ്രത്ത്, ചാണ്ടി ഈരയിൽ, റജി കോശി, അനിൽ ലണ്ടൻ, ജെയ്സണ്‍ ടോം, ജോർജ് എടത്വാ തുടങ്ങിയവരടങ്ങുന്ന വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.  

 കൂടുതൽ വിവരങ്ങൾക്ക്:    

ഉണ്ണികൃഷ്ണൻ: 07411775410

ജിഷ്ണു ജ്യോതി: 07886942616

സിബി മേപ്രത്ത്: 07790854050

ജയ്സണ്‍ മാത്യൂ: 07872938694

ജോർജ് എടത്വ: 07809491206


 

 

 


 

 

 




കൂടുതല്‍വാര്‍ത്തകള്‍.