CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 39 Seconds Ago
Breaking Now

യുക്മ നേപ്പാൾ സഹായനിധി സമാഹരണം മിഡ്ലാണ്ട്സ് റീജനിൽ പുരോഗമിക്കുന്നു

പ്രകൃതിയുടെ കളിയാട്ടത്തിൽ ജീവിതവും സ്വപ്നവും തകർന്നടിഞ്ഞ നേപ്പാളിലെ സഹജീവികളെ  സഹായിക്കുവാൻ യുക്മ നടത്തുന്ന സംരംഭമായ യുക്മ നേപ്പാൾ സഹായനിധി സമാഹരണത്തിന് മിഡ്ലാണ്ട്സ് റീജനിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റീജനിലെ വിവിധ അംഗ സംഘടനകൾ വഴി ഉള്ള സമാഹരണം അവസാന ഘട്ടത്തിലാണ്. അടുത്ത പത്തു ദിവസങ്ങൾക്കുള്ളിൽ ക്യാമ്പയിൻ അവസാനിപ്പിക്കാനാണ് റീജണൽ കമ്മിറ്റിയുടെ തീരുമാനം. റീജണൽ പ്രസിഡണ്ട് ജയകുമാർനായർ, ചാരിറ്റി കോ ഓർഡിനെറ്റർ ജോണ്‍സൻ യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രതിനിധി സംഘം അംഗ സംഘടനകളിൽ നിന്നും നേരിട്ടെത്തി സംഭാവനാ വിഹിതം ഏറ്റു വാങ്ങും. തുടർന്ന്  റീജനിൽ നിന്നും സമാഹരിക്കുന്ന തുക ജൂണ്‍ രണ്ടാം വാരം  യുക്മ ചാരിറ്റി ഫൌണ്ടേഷൻ ചെയർമാൻ ശ്രീ ഫ്രാൻസിസ് മാത്യു കവളക്കാട്ടിലിനു കൈമാറും.

മനസാക്ഷി മരവിക്കാത്ത യുകെ മലയാളികളുടെ ഉദാരമായ സംഭാവനകൾ കാലത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ് ഈ സംരംഭത്തോട് പരമാവധി സഹകരിക്കണമെന്നും സംഭാവനകൾ അതാത് അംഗ സംഘടനകളെ ഈ മാസം 31 -നു മുൻപ് എൽപ്പിക്കണമെന്നും  യുക്മ റീജണൽ ട്രഷറർ സുരേഷ് കുമാർ അഭ്യർഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.