ചിക്കൻ - 1 (കഷ്ണങ്ങളാക്കി കഴുകി വാരിയെടുക്കുക)
സവാള - 1
ഇഞ്ചി* - 1 കഷ്ണം, വെള്ളുത്തുള്ളി* - 10 അല്ലി, പച്ചമുളക്* - 5
*മൂന്നും കൂടി അരച്ചെടുക്കുക.
കുരുമുളക് പൊടി - 1 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്
മസാല (പട്ട, ഗ്രാമ്പു, ഏലയ്ക്ക പൊടിച്ചത്) - ആവശ്യത്തിന്
വിനാഗിരി - ആവശ്യത്തിന്
തേങ്ങ വറുത്തരച്ചത് - 1 തേങ്ങയുടെ പകുതി
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് വേപ്പില ഇട്ട് മൂപ്പിച്ച് കുരുമുളക്, മഞ്ഞൾ അരപ്പിട്ട് മൂപ്പിച്ച് ഇറച്ചിയും മസാലയും ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി മൂടി വേവിക്കുക. അവസാനം തേങ്ങ വറുത്തരച്ചതും ചേർത്ത് ഡ്രൈ ആക്കിയെടുക്കുക.