CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 19 Minutes 39 Seconds Ago
Breaking Now

ആറാമത് കൂനമ്മാവ് - വരാപ്പുഴ കുടുംബ സംഗമം -2015 മേയ് 30 ന് ഈസ്റ്റ്‌ ബേണിൽ

വിശുദ്ധ ചാവറയച്ചന്റെയും ദൈവദാസി മദർ എലീശ്വയുടെയും പൂജ്യശരീരം അടക്കം ചെയ്തിട്ടുള്ള ചരിത്രപ്രസിദ്ധമായ കൂനമ്മാവിലെയും മുൻ ദേശീയ വോളിബോൾ കാപ്റ്റൻ പപ്പനും പ്രശസ്ത സാഹിത്യകാരായ എം പി പോളും റോസി തോമസും പോലുള്ള മഹത്വ്യക്തികൾക്ക് ജന്മം നൽകിയ വരാപ്പുഴയിലെയും യുകെയിൽ ഉള്ള കുടുംബങ്ങൾ ഈ വർഷവും ഒത്തുചേരുന്നു.

ആറാമത് കൂനമ്മാവ്- വരാപ്പുഴ കുടുംബസംഗമം 2015 മെയ്‌ 30ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഈസ്റ്ബോനിൽ വെച്ച് നടത്തപ്പെടുന്നു. അതി വിപുലമായ കലാപരിപാടികളും കേരളതനിമയാർന്ന വിഭവങ്ങളും ഒരുക്കുന്ന ഈ സൌഹൃദ കൂട്ടായ്മയിലേക്ക് കൂനമ്മാവ്- വരാപ്പുഴ പ്രദേശവാസികളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വിശദ വിവരങ്ങൾക്ക്: 

ജോണി പുളിക്കൽ:  07909063160, 01323365168

Venue:

Holy Trinity Church hall

Trinity Place

Eastbourne

BN21 3BX




കൂടുതല്‍വാര്‍ത്തകള്‍.