വൂസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനം ജൂണ്‍ മാസം 5,6 തീയതികളില്‍ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. ഫാ. സെബാസ്റ്റ്യന്‍ നാമകത്തിൽ, ബ്രദർ. സന്തോഷ് കരുമാത്ര തുടങ്ങിയവര്‍ ധ്യാന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അഞ്ചാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 5.30 മുതല്‍ 8.30 വരെ സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലും ആറാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ റോണ്‍സ് വുഡ് കമ്യൂണിറ്റി സെന്ററിലുമായിട്ടാണ് ധ്യാനം നടക്കുക.
ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സെക്ഷന്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവിക കൃപകള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഫാ.സെബാസ്റ്റ്യന്‍ നാമകത്തില് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണ്‍ 07727624298
ജെസ്സി ബിജു 07747586844
വേദിയുടെ വിലാസം:
സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്
വൂസ്റ്റര്‍.
1 സാന്‍സം പ്ലേസ്, WR11UG
റോണ്‍സ് വുഡ് കമ്മ്യൂണിറ്റി സെന്റര്‍
കോണ്ടര്ബെറി റോഡ്, WR51PJ