CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 35 Seconds Ago
Breaking Now

കലയുടെ കേളികൊട്ട് ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ; റിസ മോളില്‍ തുടങ്ങി 60 ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഗാനവിരുന്ന് ഇന്ന്‌

'ഓള്‍ഡ് ഈസ് ഗോള്‍ഡ്' അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം 3 മണിക്ക് സൌത്താംപ്ടന്‍ ഹെഡ്ജ് എന്‍ഡ് വില്ലേജ് ഹാളില്‍ വച്ചാണ് നടക്കുന്നത്.

എല്ലാ കണ്ണുകളും ഇന്ന് സൗത്താംപിറ്റണിലേക്ക്.കലയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ ആദ്യ ഗാനം ആലപിക്കുന്നത് യുകെ മലയാളികള്‍ക്ക് പ്രിയപ്പെട്ട റിസമോളാണ് .രണ്ടുവര്‍ഷത്തോളമായി യുകെയിലെ സംഗീത പ്രേമികള്‍ ഈ ഗാന വിരുന്നിനെ സ്വീകരിച്ചു തുടങ്ങിയിട്ട് .നല്ല പാട്ടുകള്‍ കേള്‍ക്കാന്‍ കലാ ഹാംഷെയര്‍ വീണ്ടും അവസരമൊരുക്കുന്നു '' ഓള്‍ഡ് ഈസ് ഗോള്‍ഡിലൂടെ ''...

കലാ ഹാംഷയര്‍ നേതൃത്വം നല്‍കുന്ന 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം മെയ് 23 നു 3 മണിക്ക് സൌത്താംപ്ടന്‍ ഹെഡ്ജ് എന്‍ഡ് വില്ലേജ് ഹാളില്‍ വച്ചാണ് നടക്കുന്നത്.

മികച്ച അവതരണ രീതിയും പരിപാടിയിലുണ്ട് .ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദിയില്‍ റേഡിയോ ജോക്കിയും കവിയത്രിയുമായ രശ്മി പ്രകാശ് വേദി നിയന്ത്രിക്കും.ഒപ്പം വരുണ്‍ ലണ്ടന്‍,സുരേഷ് പികെ സൗത്താംപ്റ്റണ്‍,കിരണ്‍ മണി ചിചെസ്റ്റര്‍ എന്നിവരുമുണ്ടാകും.

സൗത്ത് ഇന്ത്യന്‍ ഡിലൈറ്റ് ഒരുക്കുന്ന വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണ ശാലകള്‍ ഉണ്ടായിരിക്കും.മികച്ച കമ്മറ്റിയുടെ പ്രവര്‍ത്തനം പരിപാടിയുടെ മാറ്റുകൂട്ടും.ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ ഫോട്ടോഗ്രാഫേഴ്‌സ് ലോറന്‍സ് ജോസഫ്,ബിജു മൂന്നാനപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട് .ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്റെയും പ്രസിഡന്റ് ജിഷ്ണു ജ്യോതിയുടെയും നേതൃത്വത്തില്‍ ജയ്‌സണ്‍ മാത്യൂ, സിബി മേപ്രത്ത്, ചാണ്ടി ഈരയില്‍, റജി കോശി, അനില്‍ ലണ്ടന്‍, ജെയ്‌സണ്‍ ടോം, ജോര്‍ജ് എടത്വാ തുടങ്ങിയവരടങ്ങുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.  

പരിപാടിയുടെ ഭാഗമാകുന്നവര്‍ ഇവരാണ് ; 

 ശ്രീ. ആല്‍ബര്‍ട്ട് വിജയന്‍,റോയി കാഞ്ഞിരത്താനം, മുരുകേഷ് പനയറ, മനോജ് ശിവ, ശശി എസ് കുളമനട, സദാനന്ദന്‍ ശ്രീകുമാര്‍, ഷൈമോന്‍ തോട്ടുങ്കല്‍,  ലീഡോ ജോര്‍ജ്, രശ്മി പ്രകാശ്, സുധാകരന്‍ മാസ്റ്റര്‍ പാല,  ഷാജി തോമസ്, മനോജ് കുമാര്‍ പിള്ളൈ, ജഗ്ഗി ജോസഫ്, അജിത്ത് പാലിയത്ത് ഒപ്പം പ്രഗല്‍ഭരും പ്രശസ്തരുമായ 60 ല്‍ പരം കലാകാരന്മാര്‍. ഡോ. വിപിന്‍, ജിതേഷ്, സിംഫണി ഓര്‍ക്കസ്ട്ര ലിവര്‍പൂള്‍, എബിസെന്‍ സ്‌കോട്ട് ലാന്‍ഡ്, ദിലീപ് രവി, രാജേഷ് രാമന്‍, അജിത്ത് കുമാര്‍, സുധീഷ്, സുരേന്ദ്രന്‍, ജോണ്‍ ആന്റണി, ശ്രീകുമാര്‍ രാഘവന്‍, നോബിള്‍ മാത്യൂ, രാജേഷ് ടോം, ഷിബു തോമസ്, വിനോദ് കുമാര്‍ സന്ദര്‍ലാന്‍ഡ്, ശോഭന്‍ ബാബു, സാബു പൈലി, അനീഷ് ജോര്‍ജ്, ഷൈന്‍ റോബിന്‍ സന്ദര്‍ലാന്‍ഡ്, അലന്‍ തോമസ് ബാലഗോപാല്‍, ശ്രീകാന്ത്, ഷാലു ചാക്കോ, ഷീജോ ഡോര്‍സെറ്റ്, തോമസ് ലോനപ്പന്‍, സത്യ നാരായണന്‍, മധു മാമ്മന്‍, തോമസ് അലക്‌സാണ്ടര്‍, ബാബു ജോണ്‍സ് മിറാന്‍ഡ, പീറ്റര്‍ മോറിസ് ജോസഫ്, സുരേഷ് കുമാര്‍ ഗംഗാധരന്‍, ഷിബു ഗോഡ്‌പോര്‍ട്ട്, ജിനു പണിക്കര്‍, അനിത ഗിരീഷ്, അനുപമ ആനന്ദ്, ലീന ഫൂര്‍റ്റാഡോ, രാജം, ടെസ്സ അനീഷ്, അലീന സജീഷ്, ആനി പാലിയത്ത്, സൗമ്യ പ്രതീഷ്, രഞ്ജിനി, ട്രീസ ജിഷ്ണു, സാന്ദ്ര ജൈസണ്‍ , ജില് ഉണ്ണി അങ്ങിനെ ഗായികാഗായകന്മാരുടെ നീണ്ട നിരകള്‍, സംഗീത മധുമഴ ചൊരിയുന്ന നര്‍ത്തനമാടുന്ന മയിലുകളാകുവാന്‍ ഒരു പറ്റം നര്‍ത്തകിമാരുമെത്തുന്നു. അനന്യ അരുണ്‍, റോസിയോ റിച്ചാര്‍ഡ്, റോസലീന ജോര്‍ജ്, അനൂപ ബേബി, ഡാര്‍ലി മോള്‍, മിന്ന ജോസ് ഒപ്പം സോനാ ജോസും. 

 

ഗാനങ്ങള്‍ ആസ്വദിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ഉണ്ണികൃഷ്ണന്‍: 07411775410

ജിഷ്ണു ജ്യോതി: 07886942616

സിബി മേപ്രത്ത്: 07790854050

ജയ്‌സണ്‍ മാത്യൂ: 07872938694

ജോര്‍ജ് എടത്വ: 07809491206




കൂടുതല്‍വാര്‍ത്തകള്‍.