CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 51 Seconds Ago
Breaking Now

പ്രകൃതി ദുരന്തത്തിൽ തകർന്നടിഞ്ഞ നേപ്പാളിന് സാന്ത്വനമേകാൻ യുക്മയോടൊപ്പം

പ്രകൃതി ദുരന്തത്തിൽ തകർന്നടിഞ്ഞ നേപ്പാളിലെ ജനങ്ങൾക്കും ഭരണകൂടത്തിനും സ്വാന്ത്വനമേകാൻ യുക്ക്മ്മയുടെ നേതൃത്വത്തിൽ നടത്തുന്ന സഹായനിധിയിൽ പങ്ക് ചേരുന്നതിനായി, സൌത്ത് ഈസ്റ്റ്‌ റീജിയണിന്റെ ജീവനാഡിയും ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും പുകൾപെറ്റ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ജീവകാരുണ്യ വിഭാഗമായ " ഡി കെ സി ചാരിറ്റീസിന്റെ" നേതൃത്വത്തിൽ നാളെ റെഡിംഗ് പാല്മർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സൌത്ത് ഈസ്റ്റ്‌ റീജിയണ്‍ കായികമേളയോടനുബന്ധിച്ചു ഭക്ഷണ ശാല ഒരുക്കുന്നു. കായിക വേദിയോടനുബന്ധിച്ച് ഒരുക്കുന്ന സ്റാളിൽ പലതരം ലഘു ഭക്ഷണങ്ങൾ, പാനിയങ്ങൾ, കൂടാതെ ചൂടോടു കൂടി ഭക്ഷണം കഴിക്കുന്നതിനു വേണ്ട ക്രമീകരണങ്ങളും ചെയ്യ്തു വരുന്നു. ലഭിക്കുന്ന തുക നേപ്പാൾ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകും.

ജന്മം കൊണ്ടനാൾ മുതൽ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി സ്വദേശത്തും വിദേശത്തും നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവർത്തനം എന്നും നെഞ്ചോടു ചേർത്തുവച്ചു അഭിമാനിക്കാവുന്നതാണ്. ഈ വർഷവും യുക്കെയിലും ഇന്ത്യയിലും ആഫ്രിക്കയിലും സജീവമായി പ്രവർത്തിക്കുന്ന പല പ്രസ്ഥാനങ്ങളുമായി ചേർന്നും സ്വതന്ത്രമായും പലതരം ജീവകാരുണ്യ പ്രവർത്തനത്തിന് " ഡി കെ സി ചാരിറ്റീസ് " പദ്ധതി തയ്യാറാക്കുന്നു. ഷിബു ശ്രീധരൻ കണ്‍വീനറായ കമ്മിറ്റിയിൽ റോമി പീറ്റർ, ഷാജി ചിറമേൽ,ഗിരീഷ്‌ കൈപള്ളി, സാബു പുറമറ്റം,ഡാന്റോ പോൾ, ജയൻ ജോസഫ്‌,ശിവൻ പിള്ള, ജോബി മാളിയേക്കൽ, സാബു കുരുവിള, എന്നിവർ അംഗങ്ങളായി പ്രവർത്തിക്കുന്നു. പ്രസിഡന്റ്‌ ഷിബു ഫെർണാൻഡസിന്റെയും സെക്രട്ടറി ജോസ് ആന്റോയുടെയും ട്രഷറർ പോൾ ജോർജിന്റെയും നേതൃത്വത്തിൽ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി  കൂടുതൽ കരുത്താർജിക്കാൻ വേണ്ട അണിയറ പ്രവർത്തങ്ങൾ നടത്തിവരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.