CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 59 Seconds Ago
Breaking Now

നന്മയുടെ കൈത്തിരി തെളിയിച്ച് കാര്‍ഡിഫ് മലയാളി അസോസിയേഷന്‍

ഈസ്റ്റര്‍ വിഷു പ്രോഗ്രാം നടത്തിയതിലൂടെ സമാഹരിച്ച തുക ചാരിറ്റിക്ക് കൈമാറിക്കൊണ്ട് കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ മാതൃകയായി. വെയ്ല്‍സിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വെലിന്‍ഡെര്‍ ക്യാന്‍സര്‍ സെന്‍ററിനാണ് തങ്ങള്‍ സമാഹരിച്ച ആയിരം പൗണ്ട് അസോസിയേഷന്‍ കൈമാറിയത്. വെലിന്‍ഡെര്‍ ക്യാന്‍സര്‍ സെന്‍ററിന്‍റെ ഡിവിഷണല്‍ ഡയറക്ടർ ആന്‍ഡ്രിയ ഹേഗിനാണ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കൊച്ചാപ്പള്ളിയുടെയും സെക്രട്ടറി ജോണ്‍സണ്‍ ചക്കൊയുടെയും നേതൃത്വത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുക കൈമാറിയത്.

5560b8617b182.jpg

ഏപ്രില്‍ 12ന് നടന്ന കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷത്തിലാണ് ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള തുക സമാഹരിച്ചത്. കാര്‍ഡിഫ് ആന്‍റ് വെയില്‍സ് ഹെല്‍ത്ത് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആഘോഷ പരിപാടിയില്‍ വിശിഷ്ടാതിഥി ആയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.