CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 37 Seconds Ago
Breaking Now

യുക്മ വിക്ടർ ജോർജ് സ്മാരക മത്സരം സമാപിച്ചു; ഫല പ്രഖ്യാപനം ജൂണ്‍ 20 ന്

യുക്മ ഫോട്ടോഗ്രഫി മത്സരത്തിനു മികച്ച പ്രതികരണം. 80 ഓളം എൻട്രികൾ  ലഭിക്കുകയുണ്ടായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുതുമയും പ്രമേയവും വ്യത്യസ്തം ആയ നിരവധി ചിത്രങ്ങൾ, വിക്ടർ സ്മാരക ഫോട്ടോഗ്രഫി മത്സരത്തിനെ യുകെ മലയാളികൾ ആവേശപൂർവ്വം സ്വീകരിച്ചത് സൂചിപ്പിക്കുന്നു. തണുത്ത പ്രതികരണത്തിൽ തുടങ്ങിയെങ്കിലും വിഷയം സ്വയം തിരഞ്ഞെടുക്കുവാൻ കഴിയും എന്നതിനാൽ ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന നിരവധി ചെറുപ്പക്കാർ മത്സരത്തിലേക്ക് ചിത്രങ്ങൾ അയച്ചു തുടങ്ങി.  ഏപ്രിൽ 10 നു വിക്ടറിന്റെ ജന്മ ദിനം ആയിരുന്നു . ഏപ്രിൽ പത്തിന് തുടങ്ങി ഒരു മാസത്തേക്ക് കാലാവധി മത്സരത്തിനു ഉണ്ടായിരുന്നു.

കേരളത്തിലെ പ്രശസ്തനായ മാധ്യമ ഫോട്ടോഗ്രാഫർ ആയിരുന്നു വിക്ടർ. ഉരുൾ പൊട്ടൽ ചിത്രങ്ങൾ എടുക്കാൻ അതിസാഹസികമായ ശ്രമത്തിനിടെ മരണം അടഞ്ഞ വിക്ടർ ഇന്നും ജനഹൃദയങ്ങളിൽ ജ്വലിക്കുന്ന ഓർമയാണ്.  ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ ചിത്രങ്ങളിലുടെ തീർത്തതടക്കം ഒരു പിടി നല്ല ചിത്രങ്ങൾ വിക്ടറിന് സ്വന്തം. നിരവധി പുരസ്കാരങ്ങൾ ജീവിതപന്ധാവിൽ വിക്ടറിനെ തേടിയെത്തി. ഇപ്പോൾ യുകെയിൽ താമസിക്കുന്ന വിക്ടറിന്റെ സഹോദരൻ വിൻസെൻറ് ഈ സംരഭത്തിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത് ഏറെ അനുഗ്രഹം ആയി.  യുകെയിൽ അസോസിയേഷൻ പരിപാടികൾ സോഷ്യൽ മീഡിയ വഴി പുറം ലോകം കാണുന്നത് നിരവധി  നിസ്വാർത്ഥർ ആയ ഫോട്ടോഗ്രാഫർ മാരുടെ അക്ഷീണ പരിശ്രമ ഫലം ആണ്. എങ്കിലും ഫോട്ടോഗ്രാഫർ എന്ന ലേബലിൽ മുഖ്യ ധാര സംഘടന നേതൃത്വത്തിലേക്ക് വരുന്ന ആളുകൾ വളരെ കുറവും ആണ്. യുക്മ സോഷ്യൽ മീഡിയയുടെ ഈ തിരിച്ചറിവാണ് ഇത്തരത്തിൽ ഒരു മത്സരം നടത്തുവാൻ കാരണം ആയതു. പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ പ്രോത്സാഹനങ്ങൾ ഈ മത്സരത്തിൽ ഉടനീളം ഉണ്ടായിരുന്നു.

ഒരു മാധ്യമ പ്രവർത്തകന്റെ പേരിലുള്ള മത്സരം ആയതിനാൽ തന്നെ യുകെയിൽ പ്രവർത്തിക്കുന്ന ഓണ്‍ലൈൻ മാധ്യമ സുഹൃത്തുക്കളുടെ സഹായം എടുത്തു പറയേണ്ട ഒന്നാണ്. ചിത്രങ്ങൾ അയച്ചു തന്ന എല്ലാവർക്കും യുക്മ പ്രസിഡന്റ്‌  അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ നന്ദി അറിയിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ജൂണ്‍ 20 നു ഫല പ്രഖ്യാപനം നടത്തുവാൻ ആഗ്രഹിക്കുന്നതായി യുക്മ സോഷ്യൽ നെറ്റ്‌വർക്ക് ടീം അറിയിച്ചു വ്യത്യസ്തമായ ഇത്തരം പരിപാടികൾ യുക്മയുടെ പ്രവർത്തന വിജയം ആണെന്ന് സെക്രട്ടറി സജിഷ് ടോം അഭിപ്രായപ്പെട്ടു.

നിങ്ങൾ അയച്ച ചിത്രങ്ങളും ആയി ബന്ധപെട്ടു സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ താഴെ പറയുന്ന ഇമെയിലിൽ ബന്ധപെടുവാൻ ശ്രദ്ധിക്കുമല്ലോ: 

uukmafb@gmail.com

 




കൂടുതല്‍വാര്‍ത്തകള്‍.