ലെസ്റ്റർ കേരള കമ്മ്യുണിറ്റി ബാർബിക്ക്യൂവും, കുടുംബ സംഗമവും ഇന്ന് (25 /5 /15) രണ്ടു മണിക്ക് ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി മൈതാനത്ത് നടക്കും. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ആദ്യ പരിപാടിയാണ് ഇത്. ഭാരവാഹികൾ നിരവധി പരിപാടികൾ ആസുത്രണം ചെയ്തിട്ടുണ്ട്. കാരംസ് മത്സരം, ചെസ്സ് മത്സരം, മുതിർന്നവർക്ക് വേണ്ടി വിനോദവും വിജ്ഞാനവും ഉൾകൊള്ളുന്ന മത്സരങ്ങൾ. പത്തു മുതൽ പതിനെട്ടു വയസ്സ് വരെ ഉള്ളവർക്ക് ആയിരിക്കും ചെസ്സ് മത്സരം നടക്കുന്നത്. കൂടാതെ അംഗങ്ങൾക്ക് വേണ്ടി ഫാമിലി ക്വിസ് ഉണ്ടായിരിക്കും. ഫാമിലി ക്വസ്സിൽ പങ്കെടുക്കുന്നതിനു രജിസ്ട്രഷൻ ഫീ ഉണ്ടായിരിക്കുന്നതാണ് . നിരവധി കുടുംബങ്ങൾ ഇതിനോടകം ഫാമിലി ക്വിസിനു രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞു . കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ നിരവധി പരിപാടികൾക്കൊപ്പം പ്രത്യേകം സജ്ജമമാക്കിയ ബൗൻസി കാസിൽ ഉണ്ടായിരിക്കും. ബാർബിക്ക്യൂ ദിവസം യുക്മ നേപാൾ ഫണ്ട് ധനസമാഹരണവും നടത്തും. ബാർബിക്ക്യൂവിനു എത്തുന്നവർക്ക് പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പത്താം വർഷത്തിലേക്ക് കടക്കുന്നതിനാൽ ലെസ്റ്റർ കേരള കമ്മ്യുണിറ്റി അംഗങ്ങൾ ഏറെ ആവേശത്തിൽ ആണ് പരിപാടികളെ നോക്കി കാണുന്നത്. ജൂലൈ നാലിന് പത്താം വാർഷിക പരിപാടികളുടെ ഭാഗം ആയി ഓൾ യു കെ ബാറ്റ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. പത്താം വർഷ പരിപാടികളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ലെസ്റ്റർ കേരള പ്രസിഡന്റ് സോണി ജോർജ് അറിയിച്ചു
പരിപാടി നടക്കുന്ന സ്ഥലം:
Mother of god church Leicester
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
Time : 2 pm