CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 19 Seconds Ago
Breaking Now

ഐപിസി യുകെ & അയർലണ്ട് റീജിയൻ എട്ടാമത് വാർഷിക കണ്‍വൻഷൻ; ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യ പെന്തകോസ്ത് ദൈവ സഭ യുകെ & അയർലണ്ട് റീജിയൻ എട്ടാമത് കണ്‍വൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി. മെയ് 29, 30,31 തീയതികളിലായി ബ്രിസ്റ്റോൾ, ദി ഗ്രീൻ വേ സെന്റർ, 119 ഡോണ്‍കാസ്റെർ റോഡ്‌, ബിഎസ്10 5പിവൈ - ൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 5.30 നു റീജിയൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ. ജേക്കബ്‌ ജോർജ് ഉത്ഘാടനം ചെയ്യും. ഐപിസിയുടെ അന്തർദേശീയ അധ്യക്ഷൻ പാസ്റ്റർ. ജേക്കബ്‌ ജോണ്‍, പാസ്റ്റർ എം. കെ. ജോർജ്, പാസ്റ്റർ. ഷിബു തോമസ്‌ എന്നിവർ മുഖ്യ പ്രാസംഗികർ ആയിരിക്കും. പാസ്റ്റർ ജെയിംസ്‌ ജോണ്‍, കെ. വൈ. സോജൻ എന്നിവരുടെ നേതൃത്വത്തിൽ റീജിയൻ റീജിയൻ കൊയർ ഗാന ശുശ്രൂഷ നിർവ്വഹിക്കും. 

ശനിയാഴ്ച രാവിലെ ശുശ്രൂഷ സമ്മേളനം, പൊതു സമ്മേളനം ഉച്ച കഴിഞ്ഞു PYPA, സഹോദരി സമാജം എന്നിവയുടെ വാർഷിക സമ്മേളനം, പൊതുയോഗം എന്നിവ വൈകുന്നേരം നടക്കും. 31 ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും തുടർന്ന് പൊതുയോഗവും ഉണ്ടാകും.  

റീജിയൻ സെക്രട്ടറി പാസ്റ്റർ സി.ടി. എബ്രഹാം, പാസ്റ്റർ വിനോദ് ജോർജ്, ബ്രദർ കെ.ടി. തോമസ്‌, സാം മാത്യൂ എന്നിവർ നേതൃത്വം വഹിക്കും. ഈ സമ്മേളനത്തിന്റെ ലൈവ് ടെലികാസറ്റ്‌ www.Thoolika.TV യിൽ ഉണ്ടായിരിക്കും.     

പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട് നിറഞ്ഞു നില്ക്കുന്ന ഈ ആത്മീയ സമ്മേളനത്തിലേക്ക് എല്ലാവരെയും ഹൃദയപ്പൂർവ്വം ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി മീഡിയ കണ്‍വീനർ ബ്രദർ ജോണ്‍ മാത്യൂ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ. വിനോദ് ജോർജ്, 07828807287

ബ്രദർ. ഷിജു ജോയ്, 07897024563

ബ്രദർ. ആർജി എബ്രഹാം, 07883435330

ബ്രദർ. ജോണ്‍ മാത്യൂ, 07828294781  


 

 





കൂടുതല്‍വാര്‍ത്തകള്‍.