CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 50 Seconds Ago
Breaking Now

റാംസ്ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നയിക്കാംപറമ്പിലച്ചന്റെ നേതൃത്വത്തിൽ കാരിസം റിട്രീറ്റ്

കേരളത്തിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനും ഡിവൈൻ - പൊട്ടാ ശുശ്രൂഷകളുടെ കുന്തമുനയുമായ ബഹു. മാത്യു നയിക്കാംപറമ്പിലച്ചന്റെ നേതൃത്വത്തിൽ വിവിധ ഡിവൈൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടർമാരായ ബഹു. ജോർജ് പനയ്ക്കൽ (യുകെ), ബഹു. ജോസഫ് ഏടാട്ട് (റാംസ്ഗേറ്റ്), ബഹു. ആന്റണി പറങ്കിമാലിൽ (നൈറോബി), ബഹു. ആന്റണി തെക്കേനത്ത് (ഫ്ലോറിഡ) എന്നിവർ നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള വരദാനഫലധ്യാനം മെയ് 31 മുതൽ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടുന്നു. മെയ് 31 ഞായറാഴ്ച രാവിലെ 8.30 നു ആരംഭിക്കുന്ന ധ്യാനം ജൂണ്‍ 2 ചൊവ്വാഴ്ച വൈകുന്നേരം 4.30 നു അവസാനിക്കുന്നു. 

താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാർക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്. ധ്യാനവസരത്തിൽ കുമ്പസാരിക്കുന്നതിനും കൌണ്‍സലിങ്ങിനും സൌകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ടു ദൈവസ്നേഹത്താലും പരിശുദ്ധാത്മവരദാനഫലങ്ങളാലും നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരെയും ക്ഷണിക്കുന്നു. 

പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ എത്രയും വേഗം നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യുവാൻ ശ്രദ്ധിക്കുക. 

http://divineuk.org/booking­request/ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായോ 07721624883, 07548303824, 01843586904 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 

വിലാസം:

Divine Retreat Centre,

St. Augustines Abbey,

St. Augustines Road 

Ramsgate, Kent – CT11 9PA

  

   




കൂടുതല്‍വാര്‍ത്തകള്‍.