CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 59 Minutes 34 Seconds Ago
Breaking Now

ലെസ്റ്റർ കേരള കമ്മ്യുണിറ്റി ബാർബിക്ക്യുവും കുടുംബ സംഗമവും ഗംഭീരമായി

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ബാർബിക്ക്യൂ ഫാമിലി കുട്ടായ്മയും ഗംഭീരം ആയി . ആവേശം വാരി വിതറിയ ആഘോഷം ആയി  മാറിയ പരിപാടിയിൽ നിരവധി അംഗങ്ങൾ കുടുംബ  സമേതം പങ്കെടുത്തു. കഴിഞ്ഞ 25 നു ബാങ്ക് അവധി ദിനത്തിൽ ഉച്ച തിരിഞ്ഞു 2 മണിക്ക് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ മൈതാനത്ത് സംഘടിപ്പിച്ച പരിപാടി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പത്താം വർഷത്തിലെ ആദ്യ പരിപാടി എന്ന നിലക്ക് ശ്രദ്ധ നേടി.  ഉച്ച കഴിഞ്ഞു 2 മണിക്ക് തന്നെ രജിസ്ട്രേഷനോട്‌ കൂടി പരിപാടികൾ ആരംഭിച്ചു. മുഴുവൻ കുരുന്നുകൾക്കും മാതാപിതാക്കൾക്കും പ്രസിഡന്റ്‌ സോണി ജോർജ് സ്വാഗതം ആശംസിച്ചു. നിരവധി മത്സരങ്ങൾ പരിപാടിക്ക് അലങ്കാരം ആയി. കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ  ബിൻസി ഷാജു , ഷിബു പാപ്പൻ, റോയ് കാഞ്ഞിരത്താനം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ വയസ്സ് തിരിച്ചാണ് സംഘടിപ്പിച്ചത്.  ചെസ്സ്‌ മത്സരങ്ങൾക്ക് നിരവധി കുട്ടികൾ പങ്കെടുത്തു. സമയ പരിമിതി മുലം  മത്സരത്തിന്റെ ഫൈനൽ പിന്നിട് നടക്കും എന്ന് സെക്രട്ടറി ജോർജ് കാട്ടം പള്ളി അറിയിച്ചു.

കാരംസ് കളിയിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു. കാരംസ് കളിയിൽ ആവേശോജ്വലമായ പോരാട്ടം നടന്നു. കാരംസ് കളിയിൽ അമൽ ബിജു, അലൻ ബിജു ഒന്നാം സമ്മാനം നേടിയപ്പോൾ തൊട്ടു പിന്നിൽ ക്ളിൻസ് ഷാജു - അഷിൻ അനിൽ സഖ്യം രണ്ടാം സമ്മാനത്തിനു അർഹർ ആയി. മുതിർന്ന കുട്ടികൾക്കായുള്ള ഓർമശക്തി മത്സരത്തിൽ അക്ഷയ ജേക്കബ്‌, റെമി ഏബിയും സമ്മാനം പങ്കിട്ടെടുത്തു. 8 വയസ്സിനു താഴെയുള്ളവരുടെ ഓർമശക്തി മത്സരത്തിൽ അലിന പല്ലാട്ടു മടവും ഏൻജെൽ റെജിയും സമ്മാനം നേടി .  

5566b1ce559bc.jpg	5566b2261259b.jpg

പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി 8 ഓളം കുടുംബങ്ങൾ തമ്മിൽ വാശിയേറിയ ക്വിസ് മത്സരം അരങ്ങേറി. ക്വിസ് മത്സരത്തിൽ കൊവന്റ്രിയിൽ നിന്നുള്ള ജോമോൻ ജേക്കബ്‌ നേതൃത്വം കൊടുത്തു നിശിതമായ ചോദ്യങ്ങളിലുടെയും സൗമ്യമായ ഉത്തരങ്ങളിലുടെയും ക്വിസ് മാസ്റ്റർ ജോമോൻ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗങ്ങളുടെ പ്രത്യേക ബഹുമാനത്തിനു പാത്രം ആയി. ഷാജു & ബിൻസി കുടുംബം 41 പോയിന്റ്‌ നേടി ഒന്നാം സമ്മാനം നേടിയെടുത്തു സോണി & ആനി കുടുംബം രണ്ടാം സമ്മാനം നേടിയെടുത്തു. വൈകുന്നേരത്തോടെ പരിപാടികൾ സമാപിച്ചു. ബാർബിക്ക്യൂവിനു അനിൽ മാർക്കോസിന്റെ നേതൃത്വത്തിൽ ഏബി പള്ളിക്കര , ജോസ് തോമസ്‌, ഷാജു വർഗീസ്‌.

ഷാജി ജോസഫ്‌, ജോർജ് ജോസഫ്‌, ബോബി എയെല്സ്റ്റോണ്‍, ബിജു മാത്യു , ജോസഫ്‌ , അജയ് പെരുമ്പലത്ത് ആന്റോ ആന്റണി, ജിബിൻ ജോണ്‍ തുടങ്ങിയവർ പങ്കു ചേർന്നു ബാർബ്ബിക്ക്യൂവിനോടൊപ്പം രുചിയേറിയ ദോശയും ചട്നിയും ഓംലറ്റും ഒക്കെയായി നാടൻ തട്ട് കട വിഭവങ്ങളും കുടിയായപ്പോൾ തിരക്കേറി. കുട്ടികൾക്കായി ഔട്ട്‌ ഡോർ ബൗൻസി കാസിൽ പ്രത്യേകം ഒരുക്കിയിരുന്നു. ഈ വർഷത്തെ രണ്ടാമത്തെ പരിപാടിയായ കുട്ടികളുടെ അരങ്ങേറ്റം, പദം വാർഷികം ഉത്ഘാടനം, ലെസ്റ്റർ കേരള കമ്മ്യൂണിറ്റി കോംപ്ലിമെന്ററി സ്കൂൾ വാർഷികം എന്നിവ ഈ വരുന്ന ശനിയാഴ്ച 30 നു 3 മണിക്ക് നടക്കും എന്നും കമ്മിറ്റി അറിയിച്ചു.

കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.