CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 32 Seconds Ago
Breaking Now

ചിറമേലച്ചന്റേയും ഉപഹാറിന്റേയും അവയവ ദാന ക്യാമ്പയിൻ ഏറ്റെടുത്ത് ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ; വമ്പിച്ച പിന്തുണയുമായി ഇതര കമ്മ്യുണിറ്റികളും

ചാരിറ്റി പ്രവർത്തനങ്ങൾ ദിനചര്യ ആക്കിയിട്ടുള്ള GMA അംഗങ്ങൾ ഒന്നുണർന്നു പ്രവർത്തിച്ചപ്പോൾ കണ്ടത് മലയാളി സമൂഹങ്ങൾ മാത്രമല്ല ഹിന്ദു കൾചറൽ അസോസിയേഷനും ഏഷ്യൻ മുസ്ലീം കമ്മ്യൂണിറ്റിയും അടക്കം വിവിധ കമ്മ്യൂണിട്ടികൾ അവർക്ക് പ്രചോദനമായി അവയവദാന സന്ദേശവുമായി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ്.  

മെയ് 31 ഞായറാഴ്ച്ച 2 മണിക്ക് ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓർഗൻ ആൻഡ്‌ ബ്ലഡ് സ്റ്റെം സെൽ ഡൊണേഷൻ ക്യാമ്പയിനിൽ ഗ്ലോസ്റ്റർ മേയർ കൗണ്‍സില്ലർ ഡെബ് ലെവില്ലിൻ ഗ്ലോസ്റ്റർ ഷെരിഫും ഡെപ്യൂറ്റി മേയറും ആയ കൗണ്‍സില്ലർ ലിസ് നോക്സ്, ബാർടൻ ആൻഡ്‌ ട്രേഡ് വർത് കൗണ്‍സില്ലർ ഉസ്മാൻ ഭൈമിയ NHS BT റെപ്രെസെന്റേറ്റീവ് കാതറീൻ ഹർളി എന്നീ പ്രമുഖർ അവരുടെ സാന്നിധ്യം ഉറപ്പാക്കി കഴിഞ്ഞു.

സ്വന്തം കിഡ്നി ദാനം ചെയ്തു കൊണ്ട് തങ്ങളുടെ ജീവിതം കൊണ്ട് തന്നെ നമുക്കെല്ലാം തന്നെ മാതൃക നൽകിയ ചിറമേലച്ചനും സിബിച്ചേട്ടനും അസ്സിച്ചേട്ടനും പിന്നെ ഗ്ലോസ്റ്റരിലെ തന്നെ ബിനു പീറ്ററും നമ്മെ മുന്നിൽ നിന്ന് നയിക്കുമ്പോൾ വെറുതെ മണ്ണിനോ അഗ്നിക്കോ വിട്ടു കൊടുക്കാതെ നമ്മുടെ വിലയേറിയ അവയവങ്ങൾ നമ്മുടെ തന്നെ ഏതെങ്കിലും ഒരു സഹോദരന്റെ ജീവൻ രക്ഷിക്കുവാനും അതുവഴി അവരെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് ഒരു ആശ്രയമാകുവനും സാധിക്കുമെങ്കിൽ അതിലും വലിയ എന്ത് പുണ്യമുണ്ട് ഈ ഭൂമിയിൽ നമുക്ക് ചെയ്തു തീർക്കാൻ.

ഈ കാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുവാനും അങ്ങനെ അവയവദാനത്തിന്റെ വക്താക്കളാകുവാനും ഏവരേയും ഈ അവസരത്തിലേക്ക് വിനയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

Venue: The Irish Club, Horton Road, Gloucester, GL1 3QA. 

 Date & Time: Sunday 31st May 2015 @ 2.00pm.




കൂടുതല്‍വാര്‍ത്തകള്‍.