CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 12 Minutes 27 Seconds Ago
Breaking Now

ലണ്ടൻ കണ്‍വൻഷൻ ജൂണ്‍ 20 ന്; ഫാ. സോജി ഓലിക്കൽ ശുശ്രൂഷകൾ നയിക്കും

മാമോദീസ സ്വീകരിച്ചവരുടെ പ്രധാന കടമയായ സുവിശേഷവൽക്കരണം വഴിയായുള്ള വിശ്വാസ കൈമാറ്റം ഫ്രാൻസിസ് പാപ്പ വിഭാവന ചെയ്ത നവ സുവിശേഷവൽക്കരണം വഴി അടുത്ത തലമുറയ്ക്ക് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും പ്രത്യാശ പകർന്നു കൊടുക്കുന്ന ശുശ്രൂഷ ജൂണ്‍ 20 ശനിയാഴ്ച 8 മണി മുതൽ 4 മണി വരെ ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ഫാ. സോജി ഓലിക്കൽ നയിക്കും.

ജപമാല ശുശ്രൂഷയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ ദൈവ സ്തുതി, ആരാധന, വിശുദ്ധ കുർബാന, ദൈവ വചന പ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങൾ, ദിവ്യ കാരുണ്യ ആരാധനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. കിഡ്സ്‌ ഫോർ കിങ്ങ്ഡം നയിക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.   

 വെസ്റ്റ്ഹാം ഫുഡ്‌ സോൾ സ്റ്റേഡിയത്തിന്റെ പാർക്കിങ്ങിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിങ്ങിന്റെ അഡ്രസ്:

WESTHAM FOOT BALL STADIUM, GREEN STREET, UPTON PARK, E13 9AZ 

പൊതുവായ വാഹനങ്ങളിൽ വരുന്നവർ അപ്പ്‌ട്ടണ്‍ പാർക്ക്‌ റൂട്ട് കൂടാതെ സ്ട്രാറ്റ്ഫോർഡിൽ 104 - ആം ബസിലും അടുത്ത ട്ടൗണുകളിൽ നിന്നും 5, 58, 115, 147, 330, 376 എന്നീ ബസുകളിൽ കണ്‍വൻഷൻ ഹാളിൽ എത്തിച്ചേരാം.

BOLYEN BANQUETING,  11 - 13 BARKING ROAD, E61 PW 

 കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ജോസ് അന്തിയാംകുളം MCBS,  07472801507

കുര്യച്ചൻ: 07897301934, ബെന്നി: 07575208029

     

 

 





കൂടുതല്‍വാര്‍ത്തകള്‍.