CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 20 Minutes 36 Seconds Ago
Breaking Now

ബെഡ്ഫോർഡിൽ ബോസ്കോ ഞാലിയത്ത് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജൂണ്‍ 5,6 തീയതികളിൽ

പ്രശസ്ത സുവിശേഷ പ്രഘോഷകനും, അങ്കമാലി കാർമൽ  ധ്യാന കേന്ദ്ര  ഡയറക്ടറുമായ ഫാ. ബോസ്കോ ഞാലിയത്ത് അച്ചൻ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബെഡ്ഫോർഡ് കേരള ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ  നേതൃത്വത്തിൽ ജൂണ്‍ 5,6 തീയതികളിൽ കെംപ്സ്റ്റൻ  ഔർ ലേഡി ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.

രണ്ടു  ദിവസങ്ങളിലും  നടക്കുന്ന ധ്യാനത്തിൽ പങ്കെടുത്തു ഈശ്വരാനുഗ്രഹവും, കുടുംബ നവീകരണവും പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്ഫോർഡ്  സീറോ മലബാർ സഭാ ചാപ്ലയിൻ ഫാ: സാജു മുല്ലശേരിൽ അറിയിച്ചു. ധ്യാന ദിവസങ്ങളിൽ വിശുദ്ധ കുർബാനയും, കുമ്പസാരവും, ഗാന ശുശ്രൂഷയും, കൌണ്‍സലിങ്ങിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ധ്യാന സമയം : ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 വരെയും, 6 ശനിയാഴ്ച  രാവിലെ 9.30 മുതൽ വൈകുന്നേരം 6 മണി വരെയുമാണ്  ക്രമീകരിച്ചിരിക്കുന്നത്.

ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം :

Our Lady Catholic Church,

307,Bedford Road ,

Kempston,MK42 8QB.    

കൂടുതൽ വിവരങ്ങൾക്ക്:

രാജൻ കോശി : 0787702743

ജോമോൻ തോമസ്‌ : 07956517225

മേഴ്സി രാജു:  07737250611

 

 




കൂടുതല്‍വാര്‍ത്തകള്‍.