CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 18 Minutes 12 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ കന്യകാ മറിയത്തിന്റെ തിരുനാളും വണക്ക മാസ സമാപനവും നാളെ

സെന്റ്‌ തോമസ്‌ സീറോ - മലബാർ ചർച്ചിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും വണക്ക മാസ സമാപനവും നാളെ ശനിയാഴ്ച വൈകുന്നേരം പീൽ ഹാളിലെ സെന്റ്‌ എലിസബത്ത് ദേവാലയത്തിൽ നടക്കും. നാളെ വൈകുന്നേരം 5 ന് റവ. ഫാ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ട് കുർബ്ബാനയോടെ തിരുനാൾ ആരംഭിക്കും. തുടർന്ന് ആരാധന, ജപമാല വണക്ക മാസ പ്രാർത്ഥന, പാച്ചോർ നേർച്ച, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.     

മെയ് 1 മുതൽ ഫാമിലി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വീടുകളിൽ നടന്നു വരുന്ന വണക്ക മാസ ജപമാലയുടെയും പ്രാർത്ഥനകളുടെയും സമാപനം തിരുനാളിനോടനുബന്ധിച്ചു നടക്കും. നാളെ നടക്കുന്ന തിരുനാളിൽ പങ്കെടുത്ത് പരിശുദ്ധ ദൈവ മാതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെഉയും ക്ഷണിക്കുന്നതായി ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലയിൻ ഫാ. ലോനപ്പൻ അരങ്ങാശേരി അറിയിച്ചു.

അഡ്രസ്:

ST. ELIZABETH CHURCH,

48 LOMOND ROAD

PEEL HALL, M22 5JD

       




കൂടുതല്‍വാര്‍ത്തകള്‍.