CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 39 Minutes 53 Seconds Ago
Breaking Now

പ്രസ്റ്റണിൽ'വിസിറ്റേഷന്‍ 2015'ജൂണ്‍ 6ന്; ഫാ.സോജി ഓലിക്കൽ മുഖ്യ കാർമ്മികൻ.

യൂറോപ്പിലെ പ്രഥമ ഇടവകയും,യു കെനോർത്ത് വെസ്റ്റിലെ പ്രമുഖ സീറോ മലബാർ മാസ്സ് സെന്ററും ആയ പ്രസ്റ്റണിൽ 'വിസിറ്റേഷന്‍ 2015' ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. 

സെഹിയോൻ യുകെയുടെ ഡയറക്ടറും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ സന്ദര്‍ശന തിരുന്നാൾ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്. 

വന്ധ്യയായിരുന്ന എലിസബത്ത് പുണ്യവതി ദിവ്യ കൃപയില്‍ ഗര്‍ഭിണിയായ സന്തോഷ വാർത്ത കേട്ട് പരിശുദ്ധ മാതാവ് അവരെ സന്ദർശിക്കുവാനും, പരിചരിക്കുവാനും ആയി ഭവനത്തിൽ എത്തിയ സമയത്ത് ‍എലിസബത്ത് പരിശുദ്ധാത്മാവിനാൽ പൂരിതയാവുകയും പുണ്യവതിയുടെ ഉദരത്തില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു (സെന്റ്‌ ജോണ്‍) മാതാവിന്റെ ഗർഭത്തിലുള്ള ഉണ്ണിയേശുവിന്റെ സാമീപ്യത്തിൽ  സന്തോഷത്താൽ കുതിച്ചു ചാടുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ ആ മഹാ സന്ദര്‍ശനമാണ് പ്രസ്റ്റനിൽ പരിശുദ്ധമായി ആചരിക്കുന്നത്.    'സന്ദര്‍ശന തിരുന്നാള്‍' വലിയ ആഘോഷമായി ലോകമെമ്പാടും ആചരിച്ചു പോരുന്നു. 'ജീവിക്കുന്ന സക്രാരിയായ' പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുന്നാള്‍ തീര്‍ത്ഥാടക സമൂഹത്തിനു ഏറെ കൃപാ വർഷ അനുഭവവും, ദമ്പതികൾക്ക് സന്താന ഭാഗ്യവും, ഗർഭിണികൾക്ക് സൌഖ്യവും ലഭിക്കപ്പെടുന്നതായി ലോകമെമ്പാടും അനേകർ സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍  6 ന് ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ രാത്രി 9:30 വരെയാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ആഘോഷമായ പരിശുദ്ധ കുർബാന, ആരാധന, സൌഖ്യ ശുശ്രുഷകൾ, വചന പ്രഘോഷണം തുടങ്ങിയ ആത്മാവിന്റെ നിറവിന്‌ ഹേതുവാകുന്ന തിരുക്കർമ്മങ്ങളിൽ ഭക്തി പുരസ്സരം പങ്കു ചേർന്ന് പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കുവാനും, മാതാവിന്റെ മദ്ധ്യസ്ഥ കൃപ ലഭിക്കുന്നതിനും, എല്ലാ വിശ്വാസികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാർ ഇടവകാ വികാരി ഫാ.മാത്യു ചൂരപൊയികയില്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.