CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 39 Seconds Ago
Breaking Now

യുവ ജനങ്ങൾക്കായി യുക്മയുടെ പുതു സംരംഭം 'യുക്മ യൂത്ത്'

യുകെയിലെ യുവജനങ്ങളെ മലയാളി സമുഹത്തിന്റെ മുഖ്യ ധാരയിലേക്ക് നയിക്കുനതിനു വേണ്ടി യുക്മ ദേശിയ ഉപാധ്യക്ഷൻ മാമ്മൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ യുക്മ പുതു സംരഭം ആരംഭിക്കുന്നു. യുകെയിലേയ്ക്ക് കുടിയേറിയ മലയാളികളുടെ യുവതലമുറയെ മലയാളി സംഘടനാ നേതൃരംഗത്തേയ്ക്ക് കൊണ്ടു വരുന്നതിനും യുവജനങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനുമായി 'യുക്മ യൂത്ത്' പദ്ധതി നടപ്പിലാക്കുന്നത് . യുക്മ സ്ഥാപിതമായ കാലം മുതല്‍ പുതിയ തലമുറയെ സംഘടനയില്‍ സജീവമാക്കുന്നതിനു ആവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളതാണ്. എന്നാല്‍ സംഘടനയെ കെട്ടിപ്പടുക്കുന്നതും കലാ മേളകളും പോഷകസംഘടനകളുടെ വളര്‍ച്ചയും ഉള്‍പ്പെടെ  വിവിധ കാരണങ്ങളാല്‍ ​ മാറ്റിവയ്ക്കപ്പെട്ട ഒരു പദ്ധതിയായി യുവജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ മാറി പോവുകയായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഭരണസമിതി ഏറ്റവുമധികം പ്രതീക്ഷകളോടെ ദേശീയതലത്തില്‍ നടപ്പിലാക്കുവാന്‍ പോവുന്നതാണ് 'യുക്മ യൂത്ത്'.  

കല കായിക മേളകൾ കൊണ്ടും ദൈനം ദിന പ്രവർത്തനങ്ങൾ കൊണ്ടും നിരവധി കഴിവുറ്റ യുവതി യുവാക്കളെ വാർത്തെടുക്കുവാൻ യുക്മ എന്ന മഹത് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. സംസ്കൃതിയിലും പാരമ്പര്യത്തിലും മലയാള തനിമ നിലനിർത്തുവാൻ ഇന്നത്തെ യുവതി യുവാക്കൾ ശ്രദ്ധിക്കുന്നു എന്നത് യുക്മയുടെ സംഘടന  പ്രവർത്തന വിജയം ആയി കണക്കിൽ എടുക്കാം. സമീപകാലത്ത് മാറി വരുന്ന സാഹചര്യങ്ങളും, ഇവിടെ ജീവിക്കുന്നതിന്റെ തിരക്കിലും പെട്ട് നമ്മുടെ നാളെത്തെ തലമുറക്ക് ഒരു പിടി നല്ല മാതൃകയും നമ്മുടെ സംസ്കാരവും ശീലങ്ങളും സർവതിനും ഉപരിയായി നല്ല നേതൃത പരിശീലനവും ദിശ ബോധവും നല്കാൻ കഴിയും എന്ന ചിന്തയാണ് യുക്മ ദേശിയ സമിതിയെ  യുക്മ യൂത്ത് എന്ന ചിന്താധാരയിലേക്ക് നയിച്ചത്.        

യുവജനങ്ങള്‍ക്കായി പ്രത്യേക കരിയര്‍ ഗൈഡന്‍സ്, അവയർനെസ് ക്യാമ്പ്‌, ട്രെയിനിംഗ് പ്രോഗ്രാമുകള്‍, ഡിബേറ്റ് ക്വിസ് കോമ്പറ്റീഷനുകള്‍, വിവിധങ്ങളായ എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍ എന്നിവ 'യുക്മ യൂത്ത്' പദ്ധതിയിലൂടെ നടപ്പിലാക്കും. വിവിധ റീജണുകള്‍ കേന്ദ്രീകരിച്ചാവും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇവിടങ്ങളില്‍ വിജയികളാവുന്നവരെ ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ ഒരു പ്രോഗ്രാമും നടത്തപ്പെടുന്നതാവും. യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന യുകെയിലെ മലയാളി പ്രൊഫഷണലുകളെ ഈ പദ്ധതിയുമായി സഹകരിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. യുക്മ തുടങ്ങി വച്ച ആശയങ്ങൾ ഇത് വരെയും വൻ വിജയമാക്കി തന്ന യുകെയിലെ മലയാളികൾ ഇത്തരം ഒരു സംരഭത്തിന്റെ ആവശ്യകത മനസ്സിലാക്കി യുക്മ യുത്തിനെയും ഒരു വൻ വിജയമാക്കി  മാറ്റണം എന്ന് പ്രസിഡന്റ്‌ അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ട്, സെക്രട്ടറി സജിഷ് ടോം എന്നിവർ അഭ്യർഥിച്ചു.

'യുക്മ യൂത്ത്' യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധതയുള്ളവര്‍ ഇതിന്റെ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്. കുടിയേറ്റ മലയാളികളുടെ പുതിയ തലമുറയെ സഹകരിപ്പിച്ച് നടപ്പിലാക്കാന്‍ പറ്റിയ പദ്ധതികളെപറ്റി ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്കും ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും   ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ നിർദ്ദേശങ്ങളും ഫോണിലും നിങ്ങൾക്ക്‌ അറിയിക്കാം.

നിങ്ങൾ നിർദേശങ്ങൾ അയക്കേണ്ട ഫോണ്‍ നമ്പർ

മാമ്മൻ ഫിലിപ്പ്: 07885467034  

നിങ്ങൾ നിർദേശങ്ങൾ അയക്കേണ്ട ഇ മെയിൽ 

secretaryukma@gmail.com  (SAJISH TOM )




കൂടുതല്‍വാര്‍ത്തകള്‍.