CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 33 Minutes 31 Seconds Ago
Breaking Now

ന്യൂ കാസിലില്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ അഞ്ചിന്, റാസ കുര്‍ബാനയും കെ.ജി. മാര്‍ക്കോസിന്റെ ഗാനമേളയും

സെന്റ്‌ തോമസ് സീറോ മലബാര്‍ കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇത്തവണത്തെ ദുക്‌റാന തിരുനാള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ചതായി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍ അറിയിച്ചു. ജൂലൈ നാല് വൈകുന്നേരം ഫെനം സെന്റ് റോബര്‍ട്‌സ് പള്ളിയില്‍ നടക്കുന്ന കൊടിയേറ്റോടെ ആണ് പരിപാടികള്‍ ആരംഭിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് പ്രസുദേന്തി വാഴ്ച നടക്കും. തുടര്‍ന്ന് റവ. ഫാ. ബിജു ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ നടക്കും. ഫാ. റോജി നരിത്തുക്കില്‍, ഫാ.ജ്യോതിഷ് പുറവക്കാട്ട്, ഫാ, സജി തോട്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും. തുടര്‍ന്ന് വിശുദ്ധ തോമാശ്ലീഹായുടേയും വിശുദ്ധ ചാവറ അച്ചന്റേയും വിശുദ്ധ സെബാസ്ത്യാനോസിന്റേയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മുത്തുക്കുടകളുടേയും കൊടിതോരണങ്ങളുടേയും അകമ്പടിയോടുള്ള ഭക്തി നിര്‍ഭരമായ പ്രദക്ഷിണം തുടര്‍ന്ന് നേര്‍ച്ച വിളമ്പ് എന്നിവയും നടക്കും.

വൈകിട്ട് ആറ് മണിയ്ക്ക് വാള്‍ ബോട്ടില്‍ സ്‌കൂള്‍ കാമ്പസില്‍ വച്ച് നടക്കുന്ന സാംസ്‌കാരിക സന്ധ്യ ന്യൂ കാസില്‍ ബിഷപ്പ് ഷീമസ് കന്നിംഗ്ഹാം ഉത്ഘാടനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസങ്ങള്‍ അര്‍പ്പിക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.