CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 59 Seconds Ago
Breaking Now

ബ്രിസ്റ്റോൾ ''നൈറ്റ്‌ വിജിൽ '' ജൂണ്‍ 5 ന്; ഫാദർ സാജു ഇലഞ്ഞിക്കൽ സന്ദേശം നല്കും

സീറോ-മലബാർ പള്ളിയിൽ പതിവായി ആദ്യ വെള്ളിയാഴ്ചകളിൽ നടത്തുന്ന ''നൈറ്റ്‌ വിജിൽ '' ഇത്തവണ ജൂണ്‍ 5 വെള്ളിയാഴ്ച നടക്കുമെന്ന് വികാരിയും ക്ലിഫ്ട്ടൻ രൂപതാ സീറോ-മലബാർ ചാപ്പ്ളിയനുമായ ഫാദർ പോൾ വെട്ടിക്കാട്ട് അറിയിച്ചു. ഫിഷ്പോണ്ട്സ് സെന്റ്‌. ജോസഫ്സ്  പള്ളിയിൽ  വൈകുന്നേരം 8 മണി മുതൽ 12 മണി വരെയാണ് ''നൈറ്റ്‌ വിജിൽ ''. പ്രമുഖ  വചന പ്രഘോഷകനും സെഹിയോൻ ഇന്ത്യയുടെ ''ഔട്ട്‌ റീച്ച്  മിനിസ്ട്രിയുടെ '' ഇൻ ചാർജുമായ റവ. ഫാദർ . സാജു ഇലഞ്ഞിക്കൽ  എം.എസ്.ടി, വചന സന്ദേശം പങ്കു വയ്ക്കും.

അറിയപ്പെടുന്ന രോഗ ശാന്തി ശുശ്രൂഷകൻ കൂടിയായ ഫാദർ .സാജു ഇലഞ്ഞിക്കലിന്റെ സന്ദേശം ശ്രവിക്കുവാനും ''നൈറ്റ്‌ വിജിൽ'' പ്രാർത്ഥനകളിൽ പങ്കെടുക്കുവാനും വിവിധ പ്രദേശങ്ങളിൽ നിന്നുമെത്തുന്ന വിശ്വാസികളുടെ വാഹനങ്ങൾ സൗജന്യമായി പള്ളി വക ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യാവുന്നതാണ്.

പള്ളിയുടെ വിലാസം - സെന്റ്‌. ജോസഫ്സ് കാത്തലിക് ചർച്ച്, ഫോറെസ്റ്റ് റോഡ്‌ , ഫിഷ്പോണ്ട്സ്, ബ്രിസ്റ്റോൾ, BS16 3QT





കൂടുതല്‍വാര്‍ത്തകള്‍.