CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 39 Minutes 1 Seconds Ago
Breaking Now

വചന മഴയുമായി ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ; പ്രാർത്ഥനയോടെ ആയിരങ്ങൾ

ഫാ. സാജു ഇലഞ്ഞിയിലും ബ്രദർ സന്തോഷ്‌ കരുമത്രയും നേതൃത്വം നൽകുന്ന ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ദൈവവചനത്തിന്റെ അഗ്നി മഴ പെയ്തിറങ്ങും. ഓരോ മാസവും നൂറു കണക്കിന് പുതിയ കുടുംബങ്ങളാണ് ഈ ശുശ്രൂഷയിൽ പങ്കെടുത്തു ദൈവാനുഗ്രഹങ്ങൾ സ്വന്തമാക്കുന്നത്.

സഹനവഴികളിലൂടെ നവീകരണത്തിന്റെ ആഴങ്ങളിലേക്ക് കടന്നു വന്ന സാജു അച്ചൻ യുവതികളുടെയും കുട്ടികളും അടക്കം എല്ലാവരുടെയും വലിയ ആവേശമാണ്. നൂറു കണക്കിന് വിടുതൽ സൗഖ്യങ്ങളാണ് അച്ഛന്റെ കണ്‍വൻഷനിൽ സംഭവിക്കുന്നത്. ദൈവ വചനത്തിന്റെ അത്ഭുതമായ സൌഖ്യങ്ങൾ കുടുംബങ്ങളിലേക്ക് ചൊരിയപ്പെടുന്ന ശുശ്രൂഷകൾക്കായി സെഹിയോൻ ടീം പ്രാർത്ഥനയോടെ ഒരുങ്ങുകയാണ്. 

കേരള കരിസ്മാറ്റിക്ക് രംഗത്തെ ശക്തമായ അൽമായ സാന്നിധ്യമാണ് ബ്രദർ സന്തോഷ്‌ കരുമാത്ര. കേരള കരിസ്മാറ്റിക് രംഗത്തെ ശക്തമായ അല്‍മായ സാന്നിദ്ധ്യമായ ബ്ര.സന്തോഷ് കരുമാത്ര 'മലയാളത്തിന്റെ സാന്നിദ്ധ്യം', 'മിഷന്‍ ഫയര്‍' എന്നീ ടെലിവിഷന്‍ പരിപാടികളിലൂടെ പതിനായിരങ്ങളാണ് യേശുക്രിസ്തുവിന്റെ അത്ഭുതകരമായ സൗഖ്യങ്ങളും മാനസാന്തരങ്ങളും ഏറ്റുവാങ്ങുന്നത്. അൽമായ ശുശ്രൂഷകളെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്ന ഫാ. സോജി ഓലിക്കലിന്റെ കീഴിൽ "ക്രിസ്തുവിനും സഭക്കും വേണ്ടി" എന്ന ആപ്ത വാക്യം ഹൃദയത്തിൽ സ്വീകരിച്ച് മുഴുവൻ സമയ സുവിശേഷ ശുശ്രൂഷകൾക്കായി ആത്മ സമർപ്പണം ചെയ്തിട്ടുള്ള പത്തോളം അൽമായ സഹോദരങ്ങളുണ്ട്. 

വി. ജോണ്‍ പോൾ മാർപാപ്പയുടെ പ്രവചന സന്ദേശം താലോലിച്ചു കൊണ്ട് അൽമായരിലൂടെയും കുടുംബങ്ങളിലൂടെയും സംഭവിക്കുന്ന ലോക സുവിശേഷ മന്ത്രണത്തിന്റെ പുതിയ വാതിലുകൾ തുറക്കുവാനായി മനമുരുകി പ്രാർഥിക്കുകയാണ് സെഹിയോണ്‍ യുകെ ശുശ്രൂഷകളുടെ ആത്മീയ പിതാവ്.

ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തപ്പെടുന്ന ശുശ്രൂഷകൾ രാവിലെ 8 മണിക്ക് ജപമാലയോടെ ആരംഭിക്കും. വൈകുന്നേരം 4 മുതൽ 5 വരെ രോഗികൾക്കും വിവിധ മേഖലകളിൽ ദൈവീക ഇടപെടലിനായി ആഗ്രഹിക്കുന്നവർക്കുമായി പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്.    

കൂടുതൽ വിവരങ്ങൾക്ക്: 

സിസ്റ്റർ. മീന, 07957342742

VENUE : SACRED HEART AND MARGRET MARY CHURCH 

PRESBURY ROAD , B66EG 

അഞ്ചുവയസ്സുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുടെ ശുശ്രൂഷകള്‍ക്കായിനിരവധി കുടുംബങ്ങളും യുവതീയുവാക്കളും പ്രാര്‍ത്ഥിക്കുന്നു. ദൈവരാജ്യത്തിന്റെ വിസ്തൃതി വിപുലമാക്കാന്‍ പരിശുദ്ധാത്മാവ് നല്‍കിയ ആത്മീയ ശുശ്രൂഷയിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

തിരുഹൃദയ വണക്കത്തിന്റെ ആത്മീയ ചൈതന്യം ഭവനങ്ങളിലേക്കും ഇടവക സമൂഹങ്ങളിലേക്കും ആഴപ്പെടുവാൻ പ്രാർഥിച്ചു ഒരുങ്ങാം, കരങ്ങൾ കോർക്കാം ; യേശുവിനായ് ജീവിക്കാം.

വിലാസം:

BETHEL ,B70 7JW  

ജോസ് കുര്യാക്കോസ് : 07414747573






കൂടുതല്‍വാര്‍ത്തകള്‍.