CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 26 Minutes 2 Seconds Ago
Breaking Now

ആനിയമ്മച്ചി സ്പെഷ്യൽ മുളക് കോഴി പിരളൻ

കോഴി : 1 (ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വാരിയെടുക്കുക)

ചുവന്ന മുളക്: 20 -25 (അരി കളഞ്ഞെടുക്കുക)

വെളുത്തുള്ളി : ഒരു കുടം 

സവോള: 3

തക്കാളി: 3 -4

റ്റൊമാറ്റൊ സോസ്: 2 ടേബിൾ സ്പൂണ്‍  

മുളകും വെളുത്തുള്ളിയും കൂടി അരച്ച് ഉപ്പും കൂട്ടി കോഴിയിൽ തിരുമ്മി പിടിപ്പിക്കുക. കുറച്ചു കഴിഞ്ഞ് വേവിച്ച് കഷണങ്ങൾ പെറുക്കി എണ്ണയിൽ മയത്തിൽ ലൈറ്റ് ബ്രൌണ്‍ ആയി വറുത്തെടുക്കുക. 2 സവാള വറുത്തു കോരിയെടുക്കുക. ബാക്കി എണ്ണയിൽ സവാള വഴറ്റി വെന്ത ചാറ് ഒഴിച്ച് പറ്റിച്ച് തക്കാളി അരിഞ്ഞിട്ട് മൂപ്പിച്ചു കുഴമ്പാക്കി റ്റൊമാറ്റൊ സോസ് ഒഴിച്ച് കോഴിയിട്ട് ഇളക്കി കുറച്ചു കഴിഞ്ഞ് റോസ്റ്റ് പരുവത്തിൽ വാങ്ങുക.