CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 51 Seconds Ago
Breaking Now

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പത്താം വാർഷികവും കോപ്ലിമേന്ററി സ്കൂൾ വാർഷികവും കുട്ടികളുടെ അരങ്ങേറ്റവും നടന്നു

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പത്താം വാർഷികവും കോപ്ലിമേന്ററി സ്കൂൾ വാർഷികവും കുട്ടികളുടെ അരങ്ങേറ്റവും ആഘോഷം ആയി. കഴിഞ്ഞ മെയ്‌ 30 ന്  3 മണിക്ക് ബ്രൊൻസ്റ്റൻ വെസ്റ്റ് സോഷ്യൽ സെന്റെറിൽ മഹനീയ ചടങ്ങിൽ വെച്ചാണ്‌ ഇത് നടന്നത് . പരിപാടികൾക്ക്  മുന്നോടിയായി  ബ്രോൻസ്ട്ടൻ കമ്മ്യൂണിറ്റി പോലീസ് നടത്തിയ മാർഗ്ഗനിർദ്ദേശ ക്ലാസസ് ഏറെ പുതുമ പുലർത്തി  യുകെയിൽ മലയാളി സമൂഹം മനസ്സിലാക്കേണ്ട നിരവധി കാര്യങ്ങൾ കമ്മ്യൂണിറ്റി പോലിസ് ചർച്ച ചെയ്തു. മലയാളി കമ്മ്യൂണിറ്റി പോലിസ് കുടിയായ ബിജു ചാണ്ടിയുടെ  പ്രത്യേക അഭ്യർത്ഥന മാനിച്ചു പരിപാടികൾക്ക് മുൻപായി ക്ലാസുകൾ നടത്താം എന്ന് ബ്രോൻസ്ട്ടോൻ പോലിസ് സമ്മതിക്കുകയായിരുന്നു. അവരോടു സംശയങ്ങൾ പങ്കുവെയ്ക്കാനുമുള്ള അവസരം ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗങ്ങൾ പരമാവധി പ്രയോജനപ്പെടുതിയതിൽ സന്തോഷം ഉണ്ട് എന്ന് പോലിസ് അറിയിച്ചു.

556e8377c7aab.jpg

പിന്നിട് 10 - ആം  വാർഷിക വർഷം ഉത്ഘാടനവും, സപ്ലിമെന്ററി സ്കൂൾ വാർഷികവും  നടന്നു   പരിപാടിക്ക് അനീഷ്‌ ജോണ്‍ സ്വാഗതം ആശംസിച്ചു. പ്രവാസി ലോകത്തെ അറിയപ്പെടുന്ന സാഹിത്യകാരൻ ശ്രി  മുരുകേഷ് പനയറ ഉത്ഘാടനം നടത്തി. കോമ്പ്ലിമെന്ററി സ്കൂൾ വാർഷികത്തിന്റെ ഭാഗമായി റിപ്പോർട്ട്‌ വായിക്കുകയുണ്ടായി .

556e8418d3b25.jpg

ചടങ്ങിൽ പ്രസിഡന്റ്‌ സോണി ജോർജ്, സെക്രട്ടറി ജോർജ് എടത്വ , ലെസ്റ്റർ കൌണ്‍സിൽ കോംപ്ലിമെന്ററി സ്കൂൾ കോ - ഓർഡിനെറ്റർ മിസ്സിസ് സർവത് ഉജ്ര തുടങ്ങിയവർ സംസാരിച്ചു.  പരിപാടിക്ക് റോയ് കാഞ്ഞിരത്താനം നന്ദി പറഞ്ഞു. പരിപാടിയിൽ ട്രെഷറർ ഷിബു പാപ്പൻ, വൈസ് പ്രസിഡന്റ്‌ ബിൻസി ജോസ് തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു. പിന്നിട് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയിലെ 22 കുരുന്നുകളുടെ ആദ്യ കലാപ്രകടനം നടന്നു. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ അവരുടെ അനുഗ്രഹങ്ങൾ ഏറ്റു വാങ്ങി ഗുരുവായ ശ്രിമതി രജനി പാലകലിന്റെ  കൈകളിൽ നിന്നും ചിലങ്ക ഏറ്റു വാങ്ങി. പിന്നിട് നിർദേശങ്ങൾ അനുസരിച്ച് അരങ്ങേറ്റം നടന്നു. 22  കുരുന്നുകൾ വർഷങ്ങൾ നീളുന്ന കലാ സപര്യസയുടെ തുടക്കം കരഘോഷത്തോടെ ലെസ്റ്റർ മലയാളികൾ ഏറ്റു വാങ്ങി  .   എല്ലാ ബാച്ചിലെയും കുട്ടികളുടെ നൃത്തം പരിപാടിക്ക് കുടുതൽ കൊഴുപ്പേകി. തികച്ചും സൗജന്യമായിരുന്നു പ്രവേശനം. ചടങ്ങിൽ പങ്കെടുത്ത മുഴുവൽ പേർക്കും ചെറിയ ചായ സല്കാരവും തയാറാക്കിയിരുന്നു.  

556e83a06f3c6.jpg

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഡാൻസ് കോ - ഓർഡിനെറ്റെഴ്സ് ആന്റോ ആന്റണി, ജോസ്ന, ടോജോ   എന്നിവർ ചേർന്ന് ഗുരുവായ ഡോക്ടർ രജനി പാലക്കലിന് കമ്മ്യൂണിറ്റിയുടെ സ്നേഹോപഹാരം  സമർപ്പിച്ചു. കലാ ലോകത്തിലേക്ക് പിച്ച വയ്ക്കുന്ന 22 കുരുന്നുകളുടെ കലാ ജീവിതത്തിന്‌ മുഴുവൻ മാതാപിതാക്കളുടെയും ലെസ്റ്റർ മലയാളികളും അനുഗ്രഹിച്ചു കൊണ്ട് ചടങ്ങുകൾ സമാപിച്ചു.

556e843b5d0d8.jpg	 

അരങ്ങേറ്റം കുറിച്ച 22 കുട്ടികൾ ഇവരാണ്   

അലിന പല്ലാട്ടുമഠം, ആൽവിൻ ആന്റോ, അമേലിയ ജോണ്‍, ഏയ്‌ഞൽ മേരി റെജി   ,   അന്ജെലിട്ട ജോസഫ്‌ , ആൻ മരിയ ജോണ്‍, കതറിൻ ജസ്റ്റിൻ , എലീന സ്റ്റാൻലീ, ജൈമി   ജോണ്‍, ജെസ്സിക്ക ജോണ്‍ , ലിയോണ ബിറ്റോ , ലോണ ജോർജ് , മാളവിക ജൈസണ്‍, മരിയ ജെയിംസ്‌ ,ഒളിവിയ ബിറ്റോ, റെമി എബി, റിയ എബി, റോഷിൻ സിബു , സാന്യ  ബാബുരാജ്‌ , സ്നേഹ മേരി രജി , ടാന്യ ജോസഫ്‌, താനിയ ബോബ്ബി .

 

 




കൂടുതല്‍വാര്‍ത്തകള്‍.