CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 39 Seconds Ago
Breaking Now

യുക്മയും വേൾഡ് മലയാളി കൌണ്‍സിലും പ്രവർത്തനങ്ങളിൽ സഹകരിക്കും

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പ്രവർത്തനങ്ങളെ വേണ്ടവിധത്തിൽ ഏ.കോപിപ്പിക്കുന്നതിനും ആഗോളതലത്തിലെ മലയാളികളുടെ സ്വരം ഒന്നായിത്തന്നെ കേൾക്കുവാനും കഴിയുംവിധം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുവാനും വേൾഡ് മലയാളി കൌണ്‍സിലും യുക്മയും സഹകരിക്കുവാൻ ധാരണയായി. എതാനും മാസങ്ങളായി വേൾഡ് മലയാളി കൌണ്‍സിലിന്റെ യു കെ പ്രോവിൻസ്  ഭാരവാഹികളുമായി യുക്മ ഭാരവാഹികൾ നടത്തി വന്ന മാരത്തോണ്‍ ചർച്ചകൾക്കൊടുവിലാണ് സഹകരണത്തിനുള്ള തീരുമാനമുണ്ടായത്.

യുക്മയുടെ പ്രവർത്തന മികവിന് അംഗീകാരമായി വേണം ലോക മലയാളികളുടെ സംഘടനയായ വേൾഡ് മലയാളി കൌണ്‍സിലിന്റെ സഹകരണ വാഗ്ദാനത്തെക്കാണാൻ. വേൾഡ് മലയാളി കൌണ്‍സിലിലെ രണ്ടു പ്രബലവിഭാഗങ്ങൾ (ശ്രീ. ആൻഡ്രൂ പാപ്പച്ചൻ വിഭാഗവും ഡോ. ജോർജ് ജേക്കബ് വിഭാഗവും) തങ്ങളുടെ പടലപ്പിണക്കങ്ങൾ അവസാനിപ്പിച്ചതോടെയാണ് സ്ഥാപക അംഗങ്ങളുൾപ്പെടുന്ന യുകെ പ്രൊവിൻസ് ഭാരവാഹികൾ വിപുലീകരണത്തിനൊരുങ്ങുന്നത്. കേന്ദ്രത്തിലെ പ്രശ്നങ്ങൾ  അവസാനിപ്പിക്കുന്നതോടെ മാത്രം സജീവമാകുമെന്ന് തീരുമാനിച്ചിരുന്ന യുകെ പ്രൊവിൻസ് ഭാരവാഹികളോടൊപ്പം യുക്മയും സഹകരിക്കുന്നതോടു കൂടി ആഗോള അടിസ്ഥാനത്തിൽ മലയാളികൾ ഒന്നടങ്കം യോജിക്കേണ്ടതിന്റെ ആവശ്യകതയുടെ സന്ദേഹങ്ങൾക്ക് വിരാമമാകുകയാണ്. വേൾഡ് മലയാളി കൌണ്‍സിൽ സ്ഥാപക അംഗവും യുകെ പ്രൊവിൻസ് സെക്രട്ടറിയുമായ ശ്രീ. അബ്ദുൽ നജീബിന്റെ പ്രത്യേക താൽപ്പര്യപ്രകാരമുള്ള ചർച്ചകളും യുക്മയുടെ പ്രതിനിധി ശ്രീമതി ആൻസി ജോയിയുടെ ദുബായ് സന്ദർശനത്തിലെ വേൾഡ് മലയാളി മീറ്റിന്റെ അനുഭവങ്ങളും യോജിപ്പിന്റെ പാതയിൽ മുതൽക്കൂട്ടായി . 

യുക്മ പ്രസിഡന്റ് ശ്രീ. ഫ്രാൻസീസ് കവളക്കാട്ടിന്റെയും ജനറൽ സെക്രടറി സജീഷ് ടോമിന്റെയും   നേതൃത്വത്തിലെ ഭരണസമിതിയുടെ നെറ്റിയിലെ തിലകക്കുറിയായി ഈ യോജിപ്പ് എന്നതിൽ സംശയമില്ല. യുക്മയുടെ മുൻ നേതാക്കളും നിലവിലുള്ള നേതൃത്വവും ഒന്നായി ഒരേസ്വരത്തിൽ കൈയ്യടിച്ചപ്പോൾ, യുക്മയുടെ നേതാക്കൾ പലതട്ടിലാണ് എന്ന കുപ്രചരണരനത്തിനെതിരെ യുക്മയുടെ ഐക്യത്തിന്റെ പ്രഖ്യാപനവും കൂടെയായിരുന്നു സംഭവിച്ചത്. വേൾഡ് മലയാളി കൌണ്‍സിലിന്റെ ഇരുവിഭാഗത്തിലെയും നേതാക്കളായ ശ്രീ. V.C. പ്രവീണ്‍, ശ്രീ. A.S. ജോസ്, Adv. സിറിയക്  തോമസ്‌, ശ്രീ. ഐസക്  ജോണ്‍  പട്ടാണിപ്പറമ്പിൽ, ശ്രീ. ജോണി കുരുവിള, ശ്രീ. അലക്സ് കോശി എന്നീ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വേൾഡ് മലയാളി കൌണ്‍സിൽ യുകെയിൽ യുക്മയുമായി കൈകോർക്കുമ്പോൾ മലയാളികളുടെ ആഗോളപ്രവർത്തനത്തിന്റെ പുത്തൻ ഉണർവ്വിന്റെ കാഹളം ഉയരുകയാണ്.  

നിലവിലെ യു കെ പ്രോവിൻസ് പൂർവ്വാധികം ശക്തമായി ലോകമലയാളികളുടെ സൌഹൃദവലയം ബലപ്പെടുത്തുകയും യുക്മയുടെ ശക്തി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതോടെ ആഗോളതലത്തിൽ യുകെ മലയാളികളുടെ സ്വരം യുഅര്ന്നു നിൽക്കുമെന്നതിൽ സംശയമില്ല. ഏതൊക്കെ തലങ്ങളിൽ എന്തൊക്കെയാണ് ചെയ്യാൻ സാധിക്കുക എന്നതിന്റെ പൂർണ്ണരൂപം ജൂണ്‍ 20 നു അമേരിക്കയിലെ ന്യൂ ജെഴ്സിയിലും നാട്ടിൽ ചെന്നൈയിലുമായി നടക്കുന്ന ഇരുപതാം വാർഷിക ആഘോഷങ്ങളുടെയയും ഒപ്പം യൂണിഫിക്കേഷൻ പ്രഖ്യാപനവും ഗ്ലോബൽ എക്സിക്യൂട്ടീവ് സമിതി തിരഞ്ഞെടുപ്പും നടക്കുമെന്ന് വിശ്വസിക്കുന്ന ഗ്ലോബൽ മീറ്റിനും ശേഷം യുക്മ ഭാരവാഹികളും വേൾഡ് മലയാളി കൌണ്‍സിൽ യു കെ പ്രോവിൻസ് ഭാരവാഹികളും ചേർന്ന് തീരുമാനിക്കും.

വിശാലവും  ശക്തവുമായ ജനകീയ  അടിത്തറയാണ് യുക്മയുടെ ബലമെങ്കിൽ ആഗോളതലത്തിലെ വർഷങ്ങളായി തുടരുന്ന ശക്തമായ ഇടപെടലുകളാണ് WMC യുടെ കൈമുതൽ. W M C യുടെ കൂടുതൽ യൂണിറ്റുകൾ നിലവിലെ യു കെ പ്രോവിന്സിന്റെ മാർഗ്ഗനിർദ്ദേശത്തിൽ തുടങ്ങുകയും പ്രവർത്തന മികവനുസരിച്ച് അവയെ യുക്മയുടെ അതാതു റീജിയനുകളിലെ പ്രവർത്തനവുമായി സഹകരിക്കുന്ന തരത്തിൽ പ്രോവിൻസുകളായി ഉയർത്തുകയും ചെയ്യുന്ന പതിവ് രീതി തന്നെയാകും തുടരുക.  പ്രവാസലോകത്ത്‌ മലയാളികൾ നേരിടുന്ന വെല്ലുവിളികളെ ശക്തമായി നേരിടുന്നതിനുള്ള ക്രിയാത്മകമായ പരിപാടികൾ ആവിഷ്കരിക്കുന്നതോടൊപ്പം  എല്ലാവരോടും സമദൂര സിദ്ധാന്തത്തിൽ അടിയുറച്ചു തന്നെയാകും യുക്മയും വേൾഡ് മലയാളി കൌണ്‍സിലും അനുവർത്തിക്കുക. 

വേൾഡ് മലയാളി കൌണ്‍സിലിന്റെ ആദ്യ ചെയർമാൻ ശക്തനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ.ടി എൻ ശേഷനും വൈസ് ചെയർമാൻ ഡോ. ബാബു പോൾ ഐ എ എസ്,  വൈസ് പ്രസിഡന്റ് ശ്രീ. കെ പി പി നമ്പ്യാരും ആയിരുന്നു.  പിന്നീട് ഡോ. ബാബു പോൾ, പദ്മവിഭൂഷൻ ഡോ. ജോർജ്ജ് സുദർശൻ, ശ്രീമതി ലേഖ സുദർശൻ, തുടർന്ന്  ശ്രീ. ആൻഡ്രൂ പാപ്പച്ചൻ, ജോളി തടത്തിൽ എന്നിവരായിരുന്നു ആഗോള ചെയർമാന്മാർ. V.C. പ്രവീണ്‍, A.S. ജോസ്, Adv. സിറിയക് തോമസ്‌, ഐസക്  ജോണ്‍ പട്ടാണിപ്പറമ്പിൽ, ജോണി കുരുവിള, അലക്സ് കോശി എന്നിവരുടെ സംശുദ്ധവും കരുത്തുറ്റതുമായ നേതൃത്വത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.