CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 23 Seconds Ago
Breaking Now

വിഖ്യാതമായ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ഈ മാസം 28 നു കൊടിയേറും; പ്രധാന തിരുന്നാൾ ജൂലൈ നാലിന്

യുകെയിലെ വിശ്വാസി സമൂഹം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ഈ മാസം 28 നു ഞായറാഴ്ച കൊടിയേറും. തുടർന്ന് ജൂലൈ 3 വരെ വൈകുന്നേരം 5 നു ദിവ്യ ബലിയും മധ്യസ്ഥ പ്രാർത്ഥനയും ലദീഞ്ഞും നടക്കും. ദുക്റാന തിരുന്നാളിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഇക്കുറി ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. 

28 ഞായറാഴ്ച വൈകുന്നേരം 5 നു ഇടവക വികാരിയും ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലയിനുമായ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പതാക ഉയർത്തും. തുടർന്ന് പ്രസുദേന്തി വാഴ്ചയും ദിവ്യ ബലിയും ലദീഞ്ഞും മധ്യസ്ഥ പ്രാർത്ഥനയും നടക്കും. 

556e91eb5d9ab.png

30 ചൊവ്വാഴ്ച ലത്തീൻ ക്രമത്തിൽ നടക്കുന്ന ദിവ്യ ബലിയിൽ ഫാ. റോബിൻസണ്‍ മെൽക്കിസ് കാർമികനാകും. ജൂലൈ ഒന്നാം തീയതി നടക്കുന്ന ദിവ്യ ബലിയിലും മറ്റ് തിരുക്കർമ്മങ്ങളിലും സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലയിൻ ഫാ. തോമസ്‌ മടുക്കമൂട്ടിൽ കാർമ്മികനാകും. ജൂലൈ 3 വെള്ളിയാഴ്ച നടക്കുന്ന ദിവ്യബലിയിൽ ഷ്രൂസ്ബറി രൂപത ക്നാനായ ചാപ്ലയിൻ ഫാ. സജി മലയില പുത്തൻപ്പുര കാർമികനാകും. 28 മുതൽ ജൂലൈ 3 വരെ ദിവസവും വൈകുന്നേരം 5 മുതൽ സെന്റ്‌ ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാൾ തിരുക്കർമ്മങ്ങൾ നടക്കുക. 

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ നാലാം തീയതി രാവിലെ 10 നു അഭിവന്ദ്യ പിതാക്കന്മാരെയും വൈദീക ശ്രേഷ്ഠരെയും ചെണ്ട മേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചു കമനീയമായി അലങ്കരിച്ചു മോടി പിടിപ്പിച്ച സെന്റ്‌ ആന്റണീസ് ദേവാലയത്തിന്റെ ആൾത്താരയിലേക്ക് ആനയിക്കുന്നതോടെ ആഘോഷപ്പൂർവ്വമായ പൊന്തിഫിക്കൽ കുർബാനക്ക് തുടക്കമാകും. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം തിരുന്നാൾ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമികനാകുവാൻ നാട്ടിൽ നിന്നും എത്തിച്ചേരും. ഷ്രൂസ്ബറി അതിരൂപത ബിഷപ്പ് മാർക്ക് ഡേവീസ് ദിവ്യ ബലി മദ്ധ്യേ സന്ദേശം നല്കും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെ ആശിർവാദവും ഊട്ട് നേർച്ചയും നടക്കും.

556e9238e4e10.png

തുടർന്ന് സെന്റ്‌ ആന്റണീസ് സ്കൂൾ ഗ്രൌണ്ടിൽ പ്രശസ്ത പിന്നണി ഗായകൻ കെ. ജി. മാർക്കോസ് നയിക്കുന്ന ഗാനമേളയും അരങ്ങേറും. നാട്ടിലെ പള്ളി മൈതാനങ്ങളെ അനുസ്മരിക്കും വിധം തട്ടുക്കടകളും, ഗെയിമുകളും, ബൗൻസി കാസിലുമെല്ലാം സ്കൂൾ ഗ്രൌണ്ടിൽ ഒരുക്കും. ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ ജനറൽ കണ്‍വീനർ ബിജു ആന്റണി, ട്രസ്ടിമാരായ ജോജി ജോസഫ്, സായി ഫിലിപ്, രാജു ആന്റണി, നോയൽ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മറ്റി തിരുന്നാൾ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.   


 





കൂടുതല്‍വാര്‍ത്തകള്‍.