CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 32 Seconds Ago
Breaking Now

മലയാളം ക്ലാസ്, നൃത്ത പരിശീലനം , ക്ലബ് .... എൻമയുടെ ദശാബ്ദി വർഷ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു

എൻഫീൽഡിലെ മലയാളികളുടെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എൻഫീൽഡ് മലയാളി അസോസിയേഷൻ (എൻമ) രൂപികൃതമായതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന 2015 ൽ ജോർജ് പാറ്റിയാൽ പ്രസിഡന്റായ കമ്മറ്റിയുടെ പുതുമയാർന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണ്.

2005 ൽ ജോർജ് പാറ്റിയാലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച എൻമ ഇതിനോടകം യുകെയിലെ പ്രമുഖ സംഘടനകളിൽ ഒന്നായി വളർന്നിട്ടുണ്ട്. മുൻ വർഷങ്ങളിൽ പ്രമുഖ സാഹിത്യകാരന്മാരായ ജോർജ് ഓണക്കൂർ, സക്കറിയ എന്നിവരെ ആദരിക്കൽ പ്രമുഖ ചിത്രകാരനായ ജോസ് ആന്റണിയുടെ ആധുനിക കലാ ശില്പശാല തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായിരുന്നു.  

ദശാബ്ദി വർഷത്തിൽ ഇതിനോടകം ഈസ്റ്റർ - വിഷുവും മതേഴ്സ് ഡേയും ഗംഭീരമായി ആഘോഷിച്ചു. പ്രവർത്തനങ്ങൾ വെറും മൂന്നു ആഘോഷങ്ങളിൽ ഒതുക്കാതെ എല്ലാ മാസവും അംഗങ്ങൾക്ക് ഒത്തു ചേരുവാനും അവർക്ക് കലാപരവും കായികവുമായ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന് വേണ്ടി രൂപീകരിച്ച എൻമ ക്ലബ്ബിന്റെ പ്രവർത്തനം ഇതിനകം തന്നെ അംഗങ്ങളുടെ സഹകരണം കൊണ്ട് ശ്രദ്ധേയമായി കഴിഞ്ഞു. എല്ലാ മാസവും അവസാന ഞായറാഴ്ചകളിൽ നടക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ബിനുവും സിബിയും നേതൃത്വം കൊടുക്കുന്നു. ക്ലബ്ബിനോട് അനുബന്ധിച്ച് സോഫിയ റോയിസ് കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനും ടെസ്സി രാജേഷ്‌ ശാസ്ത്രീയ നൃത്തം പഠിപ്പിക്കുന്നതിനുമുള്ള ക്ലാസുകളും ക്ലബ്ബിന്റെ പ്രവർത്തനത്തോട് അനുബന്ധിച്ച് ആരംഭിച്ചു കഴിഞ്ഞു. ഏകദിന വിനോദ യാത്ര, ആർട്ട്‌ ഗാലറി സന്ദർശനം, സംഗീത സായാഹ്നങ്ങൾ, ഫാതേഴ്സ് ഡേ തുടങ്ങി നിരവധി പരിപാടികൾ എൻമ ഭരണ സമിതി കമ്മറ്റി ആസൂത്രണം ചെയ്തു വരുന്നു.   





കൂടുതല്‍വാര്‍ത്തകള്‍.