CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 6 Minutes 19 Seconds Ago
Breaking Now

യുക്മ നേപ്പാൾ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ മലയാളി അസോസിയേഷൻ ബാൻബറിയുടെ സഹായം

യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളിൽ ഒന്നായ ഇന്ത്യൻ മലയാളി അസോസിയേഷൻ നേപ്പാൾ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി. ബാൻബറിയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ ഇന്ത്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ ജെറി, യുക്മ പ്രതിനിധി ശ്രീ സജിമോൻ അംഗങ്ങൾ സ്വരൂപിച്ച തുകയുടെ ചെക്ക് കൈമാറിക്കൊണ്ടാണ് നേപ്പാൾ അപ്പീലിന്റെ ഭാഗമായത്. കമ്മിറ്റി അംഗങ്ങളായ അനീഷ്‌, ലാലു, സിബി, നോബി, ബിനു, മിനി, ഷൈനി, നോബിൾ, ലിജു തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. അസോസിയേഷൻ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഇതു പോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ വിജയകരമാക്കാൻ കഴിയുന്നതെന്ന് പ്രസിഡന്റ്‌ ശ്രീ ജെറി അഭിപ്രായപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.