CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 5 Minutes 21 Seconds Ago
Breaking Now

മഴവിൽ സംഗീത വേദിയെ പ്രകമ്പനം കൊള്ളിക്കാൻ ലിറ്റിൽ ഏയ്‌ഞ്ചെല്‍സും സാലിസ്ബറിയിൽ നിന്നും ലിറ്റിൽ സ്റ്റാഴ്സും

ജൂണ്‍ 13നു ബോണ്‍മൗത്തിൽ നടക്കുന്ന ജനപ്രിയ പരിപാടിയായ മഴവിൽ സംഗീതം സംഗീത നിശയിൽ അവയവദാന മഹത്വം പ്രചരിപ്പിക്കുന്നതിന് ചിറമേലച്ചനോടൊപ്പം പ്രവർത്തിക്കുന്ന ഡോക്ടർ അജിമോൾ പ്രദീപ്‌ , സ്വന്തം ശരീരം തന്നെ പകുത്ത് നല്കി നന്മയുടെ ആൾരൂപമായ യുക്മ പ്രസിഡന്റ്‌ അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ, യുക്മ ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ സജീഷ് ടോം, യുക്മ സാംസ്കാരിക വേദി കണ്‍വീനറും നടനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ സി.എ ജോസഫ്‌, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയവർ മുഖ്യാതിഥികളാകും.

556fde0a98cc9.jpg

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തുന്ന ഗായകരുടെ ശ്രുതിമധുരമായ ഗാനങ്ങൾക്ക് പുറമേ മഴവിൽ സംഗീതത്തിന് നിറ ചാരുതയേകാൻ യുകെ മലയാളികളുടെ സ്വന്തം ലിറ്റിൽ ഏയ്‌ഞ്ചെല്‍സും വേദിയിലെത്തും. കാർഡിഫിൽ നിന്നുമെത്തുന്ന ഈ മൂന്നു സഹോദരിമാരുടെ സംഗീത വിരുന്നിന് പുറമേ നിരവധി വേദികളിൽ കഴിവ് തെളിയിച്ചിട്ടുള്ള സാലിസ്ബറി മലയാളി അസോസിയേഷന്റെ ലിറ്റിൽ സ്റ്റാഴ്സും വിവിധ അസോസിയേഷനുകളിൽ നിന്നുമുള്ള കലാകാരന്മാരും നൃത്തച്ചുവടുകളുമായെത്തും. അവയവ ദാന മാഹാത്മ്യത്തെക്കുറിച്ചുള്ള കാമ്പയിനിങ്ങും സൗത്താംപ്ടണിൽ നിന്നുള്ള അമ്മ ചാരിറ്റി പ്രവർത്തകരുടെ അമ്മ ഉത്പന്നങ്ങളുടെ വിപണനവും പരിപാടിയോടനുബന്ധിച്ച് നടക്കും. 

പ്രമുഖ കലാകാരനായ ശ്രീ കനേഷ്യസ് അത്തിപ്പോഴിയിൽ സംവിധാനം ചെയ്യുന്ന ഒരു ബിലാത്തി പ്രണയം എന്ന ചിത്രത്തിന്റെ ചിത്രീകരണവും മഴവിൽ സംഗീത വേദിയിൽ നടക്കുന്നതായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. ബിലാത്തി പ്രണയത്തിലെ ചന്ദ്രലേഖ പാടിയ ഗാനത്തിന്റെ ചിത്രീകരണമാണ് മഴവിൽ സംഗീത വേദിയിൽ ഷൂട്ടു ചെയ്യുവാൻ പോകുന്നത്.

556fde5c3be52.jpg

ബോണ്‍മൗത്തിലെ ഒരു പിടി സംഗീതാസ്വാദകരുടെയും നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്നിന് ഇക്കുറി വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ചാരിറ്റി കോർഡിനേറ്റർ കൂടിയായ ശ്രീ അനീഷ്‌ ജോർജിന് പിന്തുണയുമായി റീജിയണൽ പ്രസിഡന്റ്‌ ശ്രീ സുജു ജോസഫും ജനറൽ സെക്രട്ടറി ശ്രീ കെ. എസ് ജോണ്‍സണും അണിയറയിൽ പ്രവർത്തിക്കുന്നു. 

ബോണ്‍മൗത്തിലെ വെസ്റ്റ്‌ മൂർ മെമ്മോറിയൽ ഹാളിൽ ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിക്കുന്ന മഴവിൽ സംഗീതത്തിന്റെ പ്രവേശനം തികച്ചും സൗജന്യമായിരിക്കും. വിശാലമായ സൗജന്യ  പാർക്കിംഗ് സൗകര്യത്തോടെ ഒരുക്കിയിരിക്കുന്ന വേദിയിൽ മിതമായ നിരക്കിൽ കേരളീയ ഭക്ഷണവും ലഭ്യമായിരിക്കും. 

contact -07915061105

വേദിയുടെ വിലാസം

WEST MOOR MEMORIAL HALL

231 STATION ROAD 

WEST MOOR, BOURNEMOUTH

BH22 0HZ







കൂടുതല്‍വാര്‍ത്തകള്‍.