CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 18 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന്

വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ചകളില്‍ നടന്ന് വരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 7.30 മുതല്‍ 11.30 വരെയായിരിക്കും നൈറ്റ് വിജില്‍ നടക്കുക. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ സ്വീകരണം, ആരാധന, വിടുതല്‍ ശുശ്രൂഷ, കുമ്പസാരം, വി കുര്‍ബാന എന്നിവ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമായി ഉണ്ടാകും. ശുശ്രൂഷകള്‍ക്ക് സെഹിയോന്‍ യുകെ ടീമംഗമായ ബ്ര. ജോസ് കുര്യാക്കോസ് നേതൃത്വം നല്‍കും. നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സീറോ മലങ്കര ചാപ്ലെയ്ന്‍ റവ. ഫാ. തോമസ് മടുക്കമൂട്ടില്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജു ചെറിയാന്‍- 07443630066

എബി: 0744541422

വിലാസം:

സെന്റ് ആന്റണീസ് ചര്‍ച്ച്, പോർട്ട്‌വേ , മാഞ്ചസ്റ്റര്‍, M22 ORW 

 

 




കൂടുതല്‍വാര്‍ത്തകള്‍.