CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 46 Minutes 22 Seconds Ago
Breaking Now

ആത്മ നൊമ്പരത്തോടെ ജോളിക്ക് വിട നൽകി ബ്രിസ്റ്റോൾ സമൂഹം ; കണ്ണുനീരോടെ സുഹൃത്തുക്കളും ബന്ധുക്കളും .... മുന്നൂറിലധികം ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസം കാൻസർ ബാധിച്ചു മരിച്ച ബ്രിസ്റ്റൊളിലെ ജോളി കുര്യന്റെ ഭൌതീക ശരീരം ഇന്ന് ശനിയാഴ്ച സീറോ- മലബാർ പള്ളിയിൽ കൊണ്ട് വന്നു. ജോളി ഇഷ്ട്പെട്ടിരുന്ന വിവിധ നിറങ്ങളിൽ പെട്ട പുഷ്പ്പങ്ങൾ കൊണ്ട് അലങ്കൃതമായ മഞ്ചത്തിലാണ് മൃതദേഹം കിടത്തിയിരുന്നത് . യുകെയോട് വിട വാങ്ങുന്ന ചേതനയറ്റ ശരീരം ഒരു നോക്കു കാണാനായി ബ്രിസ്റ്റോൾ സീറോ-മലബാർ പള്ളിയിലേക്ക് വന്നെത്തിയത് ആയിരങ്ങൾ. ഉച്ചക്ക് കൃത്യം 12 മണിക്ക് മൃതദേഹവുമായി വാഹനം എത്തിയപ്പോൾ തന്നെ പള്ളി പരിസരം കൂടുതൽ ദുഖ സാന്ദ്രമായി. പിന്നീട് കണ്ടത് അത്യന്തം വിഷാദ മുഖങ്ങളാണ് . മിക്കവരും കരച്ചിൽ അകറ്റാൻ പാട് പെടുന്നത് കണ്ടു. പള്ളി വികാരിയും ക്ലിഫ്ടൻ രൂപതാ സീറോ-മലബാർ ചാപ്ലിയനുമായ ഫാദർ പോൾ വെട്ടിക്കാട്ട് , ഫാദർ സിറിൽ ഇടമന , സിസ്റ്റർ ലീനാ മേരി ,കൈക്കാരന്മാരായ ജോണ്‍സൻ മാത്യു, സിജി വാധ്യാനത് , കമ്മറ്റി അംഗങ്ങളായ ബിജു ജോസ് , സ്റ്റാനി തുരുത്തെൽ, സജി മാത്യു, കവിത ജോഷി, ലിസ സെബാസ്റ്റ്യൻ ,ഷൈനി സിബി ,ജെയിംസ്‌ ജേക്കബ്‌ , ബോബി വർഗീസ്‌ ,റോയ് സെബാസ്റ്റ്യൻ തുടങ്ങിയവരും മറ്റു ഇടവക്കാരും ചേർന്ന് മൃതദേഹം ഏറ്റു വാങ്ങി.

5573390ec8669.jpg

5573d1cb4391d.jpg

5573d339b4179.jpg

5573d2715e915.jpg	തുടർന്ന് ആചാര പ്രകാരം ഒറ്റയും പെട്ടയും ആയ മണിയടിയുടെ അകമ്പടിയോടു കൂടി ജോളിയെ വഹിച്ചുകൊണ്ട് ശവ മഞ്ചം പള്ളിയുടെ മദ്ധ്യ ഭാഗത്തോട് കൂടി അൾത്താരയുടെ സമീപത്തേക്ക് നീങ്ങിയപ്പോൾ ,വിങ്ങലടക്കി സുഹൃത്തുക്കളും ബന്ധുക്കളും ഇരു വശത്തും നിന്ന് ജോളിയോടുള്ള ബഹുമാനം ഒരിക്കൽ കൂടി പ്രകടമാക്കി . തൊട്ടു പിറകിലായി പിതൃ സഹോദരി സിസ്റ്റർ ജൂലിയ , ഭർത്താവ് അബി, അടുത്ത ബന്ധു മനോജ്‌ ജോസ് തുടങ്ങിയവരും മുൻ ബഞ്ചിലേക്ക് നീങ്ങി. പിന്നീടു വിശുദ്ധ കുർബാന തുടങ്ങി. പേര് പോലെ തന്നെ പെരുമാറ്റത്തിലും സംസാരത്തിലും ''ജോളി'' ആയിരുന്ന സഹോദരിയെ ആണ് സമൂഹത്തിനു നഷ്ടമായതെന്ന് കുർബാനക്ക് തൊട്ടു മുൻപ് നടത്തിയ ആമുഖ പ്രസംഗത്തിൽ ഫാദർ പോൾ വെട്ടിക്കാട്ട് പരാമർശിച്ചപ്പോൾ ജോളി സ്റ്റാഫ്‌ നേഴ്സായി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ വിവിധ കമ്മ്യുണിറ്റികളിൽ പെട്ടവർ ഉൾപെടെയുള്ളവർ കണ്ണുനീർ ഒപ്പുന്നത് കണ്ടു .5573d3d3ec60c.jpg

5573dba8828f0.jpg

ഒരു പക്ഷെ ആശുപത്രിയിൽ കൂടി ഒരു പൂമ്പാറ്റയെ പോലെ പറന്നു നടന്നിരുന്ന സുസ്മേര വദനയായ ജോളിയെ അവർ ഓർത്ത് കാണും . കുർബാനക്കിടയിൽ ഉള്ള പ്രസംഗം ഫാദർ സിറിൽ ഇടമന തികച്ചും ജോളിയുടെ ജീവ ചരിത്ര പ്രകാശന സമമാക്കി . ചെറുപ്പം മുതൽ ജോളിയെ അറിയുന്നതും, ജോളിയുടെ ജീവിതത്തിലെ സന്തോഷ -സന്താപങ്ങളിൽ ആത്മീയമായി ഇടപെട്ടിരുന്ന ആളാണ്‌ ഫാദർ സിറിൽ ഇടമന . കുർബാനക്കു ശേഷം പളളിയിൽ നടന്ന അനുസ്മരണത്തിൽ  ഉറ്റ സുഹൃത്ത്‌ കൂടിയായ ഷാലി റെജി മാണികുളം, ആശുപത്രിയിലെ വാർഡ്‌ മാനേജർ ഇവോണ്‍ അയ്ൽസ് എന്നിവർ ജോളിയുമായുള്ള ബന്ധത്തിന്റെ  വ്യാപ്തിയും പ്രത്യേകതയും വ്യക്തമാക്കി . ജോളിയോടുള്ള സ്നേഹസൂചകമായി എത്തിച്ചേർന്ന എല്ലാവർക്കും കുടുംബാംഗങ്ങൾക്ക് വേണ്ടി മനോജ്‌ ജോസ് നന്ദി പറഞ്ഞു .

5573d49aabd12.jpg

കുർബാനക്ക് ശേഷം എല്ലാവർക്കും ജോളിയെ ഒരിക്കൽ കൂടി കാണുവാനുള്ള അവസരമൊരുക്കിയിരുന്നു . പൊതു സമൂഹത്തിൽ നിന്നും നിരവധി പേർ പളളിയിൽ എത്തിച്ചേർന്നു. ബ്രിസ്റ്റോൾ കേരള കോണ്‍ഗ്രസ്‌, ഓ .ഐ..സി. സി. എന്നിവർക്കുവേണ്ടി  മാനുവൽ മാത്യു , രാജുമോൻ തോമസ്‌ , ജെയിംസ്‌ ഫിലിപ്പ് , റോണി അബ്രാഹം ,എം.സി. മത്തായി , സുമേഷ് നായർ, തോമസ്‌, വി.ടി.(ജോയി) , സിബി ആര്യന്കാലയിൽ , ബാബു അളിയത്ത്, വിനോദ് ജോണ്‍സൻ ,ടോം ജേക്കബ്‌ , സെബാസ്റ്റ്യൻ ലോനപ്പൻ,  ബിജു സി. ജോർജ്  ,മനോഷ് ജോണ്‍ ,തോമസ്‌ മാത്യു ,മെജോ ചെന്നെലിൽ,  സുദർശൻ നായർ ,ജോസ് കല്ലാരച്ചുള്ളി , മാർടിൻ ഫിലിപ്പ്,പയസ്  മരുതുക്കുന്നേൽ,ജെയിംസ്‌ തോമസ്‌ ,ഗ്രെയിസൻ ഫെർണാണ്ടസ് ,സണ്ണി ജോസഫ്‌, കുര്യൻ ജോർജ് (ബാബു ) തുടങ്ങിയവരും സീറോ - മലബാർ പള്ളിക്കുവേണ്ടി കൈക്കരാൻമാരായ ജോണ്‍സൻ മാത്യു, സിജി വധ്യാനത് , യു.കെ.കെ.സിക്ക് വേണ്ടി അനിൽ മാത്യു , ബിനോയ്‌ മാങ്കോട്ടിൽ, സ്റ്റീഫൻ കുര്യൻ പയ്യാവൂർ , സജിനി  ജോസി , എബ്രഹാം മാത്യു , സീറോ-മലങ്കര പള്ളിക്ക് വേണ്ടി  സെക്രട്ടറി റെജി മാണികുളം , ജോബി മണ്ണിൽ, ക്രിസ്റ്റോ തോമസ്‌ , സ്നേഹ അയൽകൂട്ടത്തിനു വേണ്ടി പ്രസിഡന്റ്‌ പ്രസാദ് ജോണ്‍ , വിൻസെന്റ്‌ തോമസ്‌,ജോജി മാത്യു , ബ്രിസ്ക പ്രസിഡന്റ്‌ ഷെല്വി വർക്കി,മുൻ പ്രസിഡന്റുമാരായ , ജോമോൻ സെബാസ്റ്റ്യൻ, ജോജിമോൻ കുര്യാക്കോസ്,  യു.ബി. എം .എ പ്രസിഡന്റ്‌ ജഗ്ഗി ജോസഫ്‌ എന്നിവർ പുഷ്പ ചക്രം സമർപ്പിച്ചു.

5573d43d95159.jpg

ബ്രിസ്റ്റോൾകാർക്ക്‌ പുറമേ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളാണ് പളളിയിൽ എത്തിയത്. സ്വദേശം ആയ കണ്ണൂർ ജില്ലക്കാർ ഉൾപ്പെടെ ജാതി-മത ഭേദമന്യേ ധാരാളം ആളുകൾ എത്തിച്ചേർന്നപ്പോൾ പള്ളി പരിസരം മുഴുവൻ മലയാള മയമായി മാറിയിരുന്നു . പള്ളി പരിസരത്തുള്ള സെന്റ്‌. ജോസെഫ്സ് ഹാളിൽ ചായ , ബിസ്കറ്റ് , ജ്യൂസ്‌ തുടങ്ങിയവയും ബ്രിസ്റ്റൊളിന് വെളിയിൽനിന്നു വന്നവർക്കായി ചോറും കറിയും ഉൾപെടെയുള്ള സൗകര്യങ്ങളും പള്ളി കമ്മറ്റി ക്രമീകരിച്ചിരുന്നു .

കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.