CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 15 Seconds Ago
Breaking Now

നാലാമത് യുക്മ ചലഞ്ചർ ട്രോഫി ലെനിൻ റാം സഖ്യത്തിന്

യുക്മ നാലാമത് ബാഡ്മിന്റണ്‍ ടൂർണമെന്റു വാറ്റ്ഫോർഡിൽ നിന്നുള്ള ലെനിൻ റാം സഖ്യം സ്വന്തമാക്കി . ഇന്നലെ ഒക്സ്ഫോർഡിലെ ഗ്രെഗോരി സ്കൂളിൽ വെച്ച് നടന്ന ടൂർണമെന്റിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 കരുത്തേറിയ മത്സരാര്തികൾ ഏറ്റുമുട്ടി. മുൻ വർഷങ്ങളേക്കാൾ വ്യത്യസ്തം ആയി കൃത്യം ഒൻപതരയോടു കു‌ടി തന്നെ നാല് കോർട്ടുകളിൽ നെറ്റ് പ്രാക്ടീസിനു ഇറങ്ങിയ താരങ്ങൾ യുക്മയുടെ അടുക്കും ചിട്ടയോടു കുടിയ സംഘാടക പാടവം വെളിവാക്കുന്നു. രാവിലെ പത്തു മണിയോട് കുടി യുക്മ സൌത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ സുജു ജോസഫിന്റെ അധ്യക്ഷതയിൽ കുടിയ ഉത്ഘാടന സമ്മേളനത്തിന് സൌത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ്‌ വർഗീസ് ചെറിയാൻ സ്വാഗതം ആശംസിച്ചു . യുക്മ നാഷണൽ സെക്രട്ടറി സജിഷ് ടോമും നാഷണൽ വൈസ് പ്രസിഡന്റ്‌ മാമ്മൻ ഫിലിപ്പും ഔദ്യോഗികം ആയി ടൂർണമെന്റു ഉത്ഘാടനം ചെയ്തു. നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ടിറ്റോ തോമസും തോമസ്‌ മാറാട്ട് കുളവും മുഖ്യ സംഘാടകർ ആയ ടൂർണമെന്റന്  നാഷണൽ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലി , മിഡ് ലാന്റ്സ് റിജിയണൽ പ്രസിഡന്റ്‌ ജയകുമാർ,  ഈസ്റ്റ്‌ ആഗ്ലിയ റീജിയൻ പ്രസിഡന്റ്‌ സണ്ണി മോൻ മത്തായി ഒക്സ്മാസ് പ്രസിഡന്റ്‌ രാജു റാഫേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പിന്നിട് നാല് കോർട്ടുകളിൽ വാശിയേറിയ മത്സരം നടന്നു .

5573dee56463e.jpg

സംഘാടക മികവു കൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയ നാലാമത് ചലഞ്ചർ ട്രോഫി മത്സരം കൃത്യം പത്തിന് തന്നെ അരംഭിക്കുന്നതിനു കഴിഞ്ഞു. ഒരേ സമയം നാലു കോർട്ടുകളിൽ ചിട്ടയായ് ക്രമീകരിച്ച സംഘാടക സമിതി യുകെയിലെ മികച്ച കളിക്കാർ അടങ്ങുന്ന മൽസരാർഥികൾ പ്രത്യേകം പ്രശംസിച്ചു . വൈകുന്നേരം 6 മണിയോടെ കൂടി വാശിയേറിയ മത്സരം അവസാനിച്ചു. സമാപന സമ്മേളനത്തിൽ യുക്മ ചലഞ്ചർ ട്രോഫി ദേശിയ സെക്രട്ടറി സജിഷ് ടോമിൽ നിന്നും  വിജയികളായ ലെനിൻ റാം സഖ്യം എറ്റു വാങ്ങി ( സ്കോർ   21- 16 / 18 - 21 / 21 -11). രണ്ടും മുന്നും നാലും സ്ഥാനക്കാർക്ക്‌ ദേശിയ ഉപാധ്യക്ഷൻ  മാമ്മൻ ഫിലിപ്പ് , ജോയിന്റ് സെക്രടറി ബിജു പന്നിവേലി ,  മുഖ്യ സംഘാടകരായ ടിറ്റോ തോമസ്‌ , തോമസ്‌ മാറാട്ട് കുളം , റിജിയണൽ പ്രസിഡന്റുമാരായ ജയകുമാർ , സണ്ണി  മത്തായി, ഒക്സ്മാസ് നേതാക്കൾ ആയ രാജു റാഫേൽ , ഫിലിപ്പ് വർഗീസ് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.  

5573e14470a65.jpg	ലെനിൻ റാം സഖ്യം ഒന്നാം സമ്മാനം ,ഒക്സ് ഫോർഡിൽ  ജോണി ജിതിൻ സഖ്യം രണ്ടാം സ്ഥാനം നേടി, ക്രോയഡോണിൽ നിന്നും വന്ന (അച്ഛൻ മകൻ,) രാജിവ് ഷെയിൻ സഖ്യം മൂന്നാം സ്ഥാനം നേടിയപ്പോൾ, ഹരോയിൽ നിന്നുള്ള ജോർജ് കളത്തിൽ സിനു ജോർജ് സഖ്യം നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു . കൃത്യമായി സംഘടിപ്പിച്ച ബാഡ് മിന്റണ്‍ ടൂർണമെന്റു പത്താം വർഷം ആഘോഷിക്കുന്ന ഒക്സ്മാസിന്റെ ചരിത്രത്തിലെ പൊൻ തൂവൽ ആയി , ദേശിയ ട്രഷറർ ഷാജി തോമസ്‌, എക്സിക്യൂട്ടീവ് അംഗം ആയ വർഗീസ്  ജോണ്‍ , സൌത്ത് ഈസ്റ്റ്‌ റിജിയൻ പ്രസിഡന്റ്‌ മനോജ്‌ കുമാർ പിള്ളൈ , ഒക്സ്മസ് സെക്രട്ടറി ജയകൃഷ്ണൻ , രാജേഷ്‌ വാസു , വർഗീസ്  ഫിലിപ്പ് , ഐ.പി ബിബി , പ്രിൻസ് മാത്യു , സിബി തോമസ്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു .    

 




കൂടുതല്‍വാര്‍ത്തകള്‍.