CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 9 Seconds Ago
Breaking Now

ആവേശം അണപൊട്ടിയ മത്സരങ്ങൾ, മികച്ച ജനപങ്കാളിത്തം, മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ബാർബിക്ക്യൂ പാർട്ടിയും സ്പോർട്സ് ഡേയും ആവേശോജ്ജ്വലമായി

വീറും വാശിയും ആദ്യാവസാനം നിറഞ്ഞ് നിന്ന മത്സരങ്ങളും മികച്ച ജന പങ്കാളിത്തം കൊണ്ടും മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ സ്പോർട്സ് ഡേയും ബാർബിക്ക്യൂ പാർട്ടിയും പ്രൗഡ ഗംഭീരമായി. ഇന്നലെ രാവിലെ 10 മുതൽ റഷോമിലെ പ്ലാറ്റ് ഫീൽഡ് പാർക്കിലായിരുന്നു പരിപാടികൾ.

557503e9078d2.jpg

557517fa438fe.jpg

അസോസിയേഷൻ പ്രസിഡന്റ്‌ ബിജു ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചതോടെ ബാർബിക്ക്യൂ പാർട്ടിക്ക് തുടക്കമായി. ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലയിൻ റവ.ഡോ. ലോനപ്പൻ അരങ്ങാശേരി കായിക മത്സരങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു. കുട്ടികളെയും മുതിർന്നവരുടെയും പ്രായം അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടന്ന മത്സരങ്ങളിൽ മുഴുവൻ അസോസിയേഷൻ കുടുംബങ്ങളും പങ്കെടുത്തു.

5575186845929.jpg

557518c0c3162.jpg

 

5575191296fba.jpg

ക്രിക്കറ്റ്, ഫൂട്ട്ബോൾ, വടം വലി മത്സരങ്ങളും രുചിയേറിയ ബാർബിക്ക്യൂ വിഭവങ്ങളും ആസ്വദിച്ച ശേഷമാണ് ഏവരും ഭവനങ്ങളിലേക്ക് മടങ്ങിയത്. അസോസിയേഷൻ പ്രസിഡന്റ്‌ ബിജു ആന്റണി, സജി ആന്റണി, ബൈജു മാത്യൂ, ടോമി തെനായൻ, സുനിൽ കോച്ചേരി, ജോർജ് മാത്യൂ, ജോയി പോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.  




കൂടുതല്‍വാര്‍ത്തകള്‍.