CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 59 Seconds Ago
Breaking Now

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരികസൗഖ്യധ്യാനം

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. മാത്യു നായിക്കംപറമ്പിലച്ചനും ജോര്‍ജ് പനയ്‌ക്കലച്ചനും ജോസഫ് ഏടാട്ട് അച്ചനും സിസ്റ്റർ തെരേസ് FCC യും നയിക്കുന്ന താമസിച്ചുള്ള (Residential Retreat) ആന്തരിക സൗഖ്യ ധ്യാനം ജൂൺ മാസം 19, 20, 21 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. മലയാളത്തിലുള്ള ധ്യാനം ജൂൺ 19 (വെള്ളി) രാവിലെ 8.30-ന്‌ ആരംഭിച്ച് ജൂൺ 21 (ഞായര്‍) വൈകുന്നേരം 4.30-ന്‌ സമാപിക്കുന്നു.

താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാര്‍ക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്‌തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരേയും ക്ഷണിക്കുന്നു. ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം : Divine Retreat Centre, St. Augustines Abbey, St. Augustines Road Ramsgate, Kent – CT11 9PA കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക : Fr. Joseph Edattu VC , Phone : 07548303824 Email : josephedattuvc@gmail.com




കൂടുതല്‍വാര്‍ത്തകള്‍.