CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 9 Seconds Ago
Breaking Now

യുക്മ സാംസ്കാരികവേദിയുടെ ജ്വാല ഇ മാഗസിൻ ജൂണിൽ പുറത്തിറങ്ങും

യുക്മ സാംസ്കാരികവേദി യുടെ പ്രസിദ്ധീകരണമായ "ജ്വാല" ഇ-മാഗസിന്‍ ലക്കം 8, ജൂണ്‍ 10ന് പുറത്തിറങ്ങുകയാണ്‌. നിലവാരത്തിലും സാഹിത്യ രചനകളിലും മറ്റേതൊരു ഇ മാഗസിനുകളോടും കിടപിടിക്കുന്ന ഇ മാഗസിനാണ് യുക്മയുടെ ജ്വാല. യുക്മ സാംസ്‌കാരിക വേദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തപെടുന്ന പ്രസിദ്ധീകരണം ആണ് .        

യുക്മയുടെ പുതിയ കമ്മറ്റികള്‍ നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട കാലതാമസം കാരണം ഏപ്രില്‍, മെയ്‌ ലക്കങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പിന്നിട് സാംസ്‌കാരിക വേദി പുന സംഘടന നടന്നതോടെ ഇ മാഗസിൻ പുറത്തിറക്കുന്നതിന്റെ പണികൾ ആരംഭിച്ചിരുന്നു . അതു കൊണ്ട് തന്നെ യുക്മ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ഭാഗത്തു നിന്ന് "ജ്വാല" പ്രസിദ്ധീകരിച്ചു കാണാത്തതിലുള്ള വേദനയും ആശങ്കയും ഇതിനകം പലയിടത്തായി പങ്കുവച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ഥിരമായി ജ്വാല മാഗസിൻ വായിക്കുന്ന വായനക്കാർ യുക്മയുടെ അകത്തും പുറത്തും ഉണ്ട് .രാജ്യാന്തരമായി പോലും വായനക്കാർ ഇ മാഗസിനുമായി ബന്ധപ്പെട്ടു കത്തുകൾ അയക്കുകയുണ്ടായി . യുകെ മലയാളികളുടെ സാഹിത്യ രചനകൾ രാജ്യാന്തരങ്ങളിൽ ശ്രദ്ധിക്കപെടുന്നു എന്നത് ഓരോ പ്രവാസി യുകെ മലയാളികൾക്കും അഭിമാനം തരുന്ന വാർത്തയാണ്.

എല്ലാ മാസവും യുകെയിലെ മലയാളി എഴുത്തുകാരുടെ രചനകൾക്കും മുൻഗണന നല്കി കൊണ്ട് തികച്ചും വ്യത്യസ്തമായി എല്ലാ വായനക്കാരെയും ഒരു പോലെ രസിപ്പിക്കുന്ന തരത്തിലാണ് ജ്വാല മാഗസിൻ പത്രാധിപ സമിതി പുറത്തിറക്കുന്നത്. ഈ കാലഘട്ടത്തിൽ അതിനുതനമായ ഓണ്‍ലൈൻ പോർട്ടലുകൾ വഴിയും ബ്ലോഗുകളിലുടെയും നവ യുഗ എഴുത്തുകാർ പൊതു മാധ്യമങ്ങളിൽ തങ്ങളുടെ രചനകൾ അവിഷകരിക്കുകയും ജനം ആകാംഷയോടെ ഇത് നോക്കി കാണുകയും ചെയ്യുന്നു. നവ മാധ്യമ രംഗത്ത് യുകെ മലയാളി എഴുത്തുകാരെ പരിചയപ്പെടുത്തുകയും അത് വഴി രചനകളെ ആസ്വാദന ലോകത്ത് എത്തിക്കുകയും ചെയ്യുക എന്ന ആശയം ആണ് ജ്വാല ഇ മാഗസിന് തുടക്കം കുറിച്ചത്. ഇന്ന് കഥകളും, കവിതകളും, നിരുപണങ്ങളും അടങ്ങുന്ന സമ്പൂർണ്ണ സാഹിത്യ സാംസ്‌കാരിക പ്രസിദ്ധികരണം ആണ് ജ്വാല ഇ മാഗസിൻ.   

എല്ലാവരുടെയും ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഇനിമുതല്‍ എല്ലാ മാസവും 10 ന് "ജ്വാല" ഇ-മാഗസിന്‍ പുറത്തിറങ്ങുന്നതായിരിക്കും. യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ശ്രീ.റെജി നന്തികാട്ട് ആയിരിക്കും "ജ്വാല" യുടെ മുഖ്യ പത്രാധിപര്‍. യുക്മ സാംസ്കാരിക വേദി മുന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീ.ജോയ് ആഗസ്തി പത്രാധിപ സമിതിയിലെ പ്രധാന അംഗം ആയി തുടരും."ജ്വാല"യുടെ പ്രസിദ്ധികരണവുമായി ബന്ധപെട്ട് ബഹുമാന്യരായ നിങ്ങള്‍ കാണിച്ച താല്പര്യം "ജ്വാല"യുടെ ലക്കങ്ങള്‍ ഫേസ്ബുക്കിലൂടെ പരമാവധി ഷെയര്‍ ചെയ്തും, ആര്‍ട്ടിക്കളുകളെക്കുറിച്ച് പ്രതികരണം രേഖപ്പെടുത്തിയും തുടര്‍ന്നും ഉണ്ടാകണമെന്ന് യുക്മ ദേശിയ സെക്രട്ടറി സജിഷ് ടോം അഭ്യര്‍ത്ഥിച്ചു. സാഹിത്യ പരിപോഷണത്തിന് സർഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുനതിനും സാംസ്‌കാരിക വേദിയെയും ജ്വാല പത്രാധിപ സമിതിയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി യുക്മ പ്രസിഡന്റ്‌ അഡ്വ. ഫ്രാൻസിസ് കവളക്കാട്ട് അറിയിച്ചു 

      




കൂടുതല്‍വാര്‍ത്തകള്‍.