CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 58 Minutes 22 Seconds Ago
Breaking Now

നാല്പതോളം ഗാനങ്ങൾ പത്തോളം കലാപരിപാടികൾ മഴവിൽ സംഗീത നിശ തരംഗമാകുന്നു.

ബോണ്‍മൗത്തിൽ ജൂണ്‍ പതിമൂന്ന് ശനിയാഴ്ച നടക്കുന്ന മഴവിൽ സംഗീതത്തിന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സംഗീതഞ്ജർ പങ്കെടുക്കും. നാല്പതിലധികം ഗാനങ്ങളും വിവിധ കലാപരിപാടികളുമായി മൂന്നു മണിക്കൂറിലധികം നീളുന്ന മഴവിൽ സംഗീത സായാഹ്നം ഇതിനകം തന്നെ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. യുക്മ നാഷണൽ പ്രസിഡന്റ്‌ അഡ്വ.ഫ്രാൻസിസ് കവളക്കാട്ടിൽ, യുക്മ നാഷണൽ സെക്രട്ടറി ശ്രീ സജീഷ് ടോം, അവയവ ദാന രംഗത്ത് സജീവമായ മലയാളികളുടെ അഭിമാനമായ ഡോ.അജിമോൾ പ്രദീപ്, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയ പ്രമുഖർ ചേർന്ന് മഴവിൽ സംഗീതത്തിന് തിരി തെളിക്കും. 

ഡോ. അജിമോൾ പ്രദീപിന്റെ നേതൃത്വത്തിൽ അവയദാനത്തെക്കുറിച്ച് പ്രത്യേക കാമ്പയിനിങ്ങും ഉപഹാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്ചുള്ള അവബോധവും ജനങ്ങളിൽ എത്തിക്കുബോൾ മഴവിൽ സംഗീതത്തിനും അത് അഭിമാന നിമിഷമാകും. നിരവധിപേർ അവയവദാന സമ്മത പത്രത്തിൽ ഒപ്പ് വക്കുമെന്നാണ് കരുതുന്നതെന്ന് സംഘാടകർ അറിയിച്ചു.

5579142606521.jpg

ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിക്കുന്ന മഴവിൽ സംഗീതത്തിന് വളർന്ന് വരുന്ന കൊച്ചു ഗായകർക്കും അവസരമോരുക്കുന്നതിനു സംഘാടകർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. നാല്പതോളം യുക്മ ഗാനങ്ങൾക്കും അടിപൊളി ഗാനങ്ങൾക്കും പുറമേ യുകെ മലയാളികളുടെ അഭിമാനമായ ലിറ്റിൽ എൻജെലസ് വേദിയിൽ സംഗീത വിരുന്നൊരുക്കും കൂടാതെ ബോണ്‍മൗത്തിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരവധി കൂട്ടായ്മകളിൽ നിന്നുള്ള കലാകാരന്മാർ വിവിധ കലാപരിപാടികളുമായി രംഗത്തെത്തും.

557914869d512.jpg

പൂർണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന മഴവിൽ സംഗീത നിശക്ക് എത്തുന്നവർക്കായി സൗജന്യ പാർക്കിംഗ് സൗകര്യവും മിതമായ നിരക്കിൽ കേരളീയ നാടൻ വിഭവങ്ങളോടെയുള്ള ഭക്ഷണ ശാലയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ സമ്മാനങ്ങളോടെയുള്ള റാഫിൾ പരിപാടിയുടെ മറ്റൊരാകർഷണമായിരിക്കും. 

557914e82f328.jpg

കൂടുതൽ വിവരങ്ങൾക്ക്:

അനീഷ്‌ ജോർജ്, മഴവിൽ സംഗീതം, 07915061105

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

WESTMOORS MEMORIAL HALL ,

231 STATION ROAD,

WESTMOORS,

BOURNEMOUTH 

BH22 0HZ




കൂടുതല്‍വാര്‍ത്തകള്‍.