CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 15 Seconds Ago
Breaking Now

മഴവില്ലും ഉപഹാറും ബിലാത്തി പ്രണയവും നാളെ ബോണ്‍മൗത്തിൽ ഒന്നിക്കുന്നു; മഴവില്ലൊരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം....

മാരിവില്ലിൻ അഴകോടെ സപ്ത സ്വരങ്ങളിൽ വർണ്ണം തീർക്കാൻ മഴവിൽ സംഗീതം നാളെ ബോണ്‍മൗത്തിലെ വെസ്റ്റ് മൂർ മെമ്മോറിയൽ ഹാളിൽ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സമാരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സാമൂഹിക സാംസ്കാരിക കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ മഴവിൽ സംഗീതത്തിന് തിരി കൊളുത്തും. യുക്മ പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് കവളക്കാട്ടിൽ, ഡോ അജിമോൾ പ്രദീപ്‌ , യുക്മ സെക്രെടറി ശ്രീ സജീഷ് ടോം, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയ പ്രമുഖരായിരിക്കും മഴവിൽ സംഗീതം ഉത്ഘാടന വേദിയിൽ അണിനിരക്കുക. 

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മുപ്പതിലധികം ഗായകർ നിരവധി ഹിറ്റ്‌ ഗാനങ്ങൾ നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കുമ്പോൾ കാണികൾക്ക് ഹരം കാർഡിഫിൽ നിന്നുമെത്തുന്ന ലിറ്റിൽ എൻജെൽസും സാലിസ്ബറിയിലെ ലിറ്റിൽ സ്റ്റാഴ്സും കലാവിരുന്നുകളുമായെത്തും. വളർന്ന് വരുന്ന കൊച്ചു ഗായകർക്കും അവസരമൊരുക്കുന്ന മഴവിൽ സംഗീതത്തിന് ഇക്കുറി വൻ വരവേൽപാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പാരഗണ്‍ ലൈഫ് മുഖ്യ സ്പോണ്‍സർ ആയുള്ള പരിപാടിക്ക് ഓണ്‍ലൈൻ ട്യൂഷൻ രംഗത്തെ പ്രഗൽഭരായ ഫസ്റ്റ് ട്രീമും രംഗത്തുണ്ട്. 

യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീ കനെഷ്യസ് അത്തിപ്പോഴിയിൽ സംവിധാനം നിർവ്വഹിക്കുന്ന ബിലാത്തി പ്രണയം എന്നാ മലയാള സിനിമയുടെ ചിത്രീകരണവും മഴവിൽ സംഗീത വേദിയിൽ നടക്കും. ചന്ദ്രലേഖ ആലപിച്ച ഗാനത്തിന്റെ ചിത്രീകരണമാണ് ഇവിടെ നടക്കുക. സൗത്താമപ്ടനിൽ നിന്നുമെത്തുന്ന അമ്മ ചാരിറ്റി പ്രവർത്തകരുടെ അമ്മ ഉത്പന്നങ്ങളുടെ വിപണനവും പരിപാടിയോടനുബന്ധിച്ചു നടക്കും.

സ്റ്റിൽ ഫോട്ടോഗ്രാഫി രംഗത്ത് അറിയപ്പെടുന്ന സലിസ്ബറി മലയാളി അസോസിയേഷൻ അംഗം ശ്രീ ബിജു മൂന്നാനപ്പള്ളി, സൗത്താംപ്ടനിൽ നിന്നുള്ള ശ്രീ ലോറന്സ് ജോസഫ്‌ തുടങ്ങിയവർ പരിപാടികളുടെ മുഴുവൻ ദൃശ്യങ്ങളും തങ്ങളുടെ ക്യാമറകളിൽ പകർത്തും. അറിയപ്പെടുന്ന ഗായകരായ ബോണ്‍മൗത്തിൽ നിന്നുള്ള ശ്രീ അനീഷ്‌ ജോർജിന്റെയും പത്നി ശ്രീമതി ടെസ്മോളുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നു വരുന്ന മഴവിൽ സംഗീതത്തിന് ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

മഴവിൽ സംഗീതത്തിന് അനീഷിനും ടെസ്മോൾക്കും ഒപ്പം അണിയറയിൽ പ്രവർത്തിച്ചവരിൽ യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ്‌ ശ്രീ സുജു ജോസഫ്‌, യുക്മ സൌത്ത് വെസ്റ്റ് റീജിയാൻ സെക്രട്ടറി ശ്രീ കെ എസ് ജോണ്‍സണ്‍, പൂളിൽ സോഷ്യൽ കെയർ മാനേജർ ആയി ജോലി നോക്കുന്ന ശ്രീ ഡാന്ടോ പോൾ, സാലിസ്ബറി മലയാളി അസോസിയേഷൻ രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണി, സാലിസ്ബറി മലയാളി അസോസിയേഷൻ പ്രോഗ്രാം കോർഡിനെറ്റർ ശ്രീമതി സിൽവി ജോസ് തുടങ്ങിയവരും ഉൾപ്പെടും. 

പൂർണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന പരിപാടിയിൽ കാണികൾക്കായി സൗജന്യ പാർക്കിങ്ങും മിതമായ നിരക്കിൽ ഭക്ഷണശാലയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. അത്യാകർഷക സമ്മാനങ്ങളോടെ നടക്കുന്ന റാഫിളും പരിപാടിയിലെ മറ്റൊരാകര്ഷണമായിരിക്കും. നാളെ നടക്കുന്ന മഴവിൽ സംഗീതത്തിലേക്ക് എല്ലാ സംഗീതപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്കു വേണ്ടി ശ്രീ അനീഷ്‌ ജോര്ജു അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:  

അനീഷ്‌ ജോർജ്, മഴവിൽ സംഗീതം 07915061105

ഡാന്ടോ പോൾ, പൂൾ 07551192309

കെ. എസ് ജോണ്‍സണ്‍ , പൂൾ 07432121383

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

 WESTMOORS MEMORIAL HALL                                   

231 STATION ROAD WESTMOORS   BOURNEMOUTH            BH22 0HZ

 




കൂടുതല്‍വാര്‍ത്തകള്‍.