CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 45 Minutes 18 Seconds Ago
Breaking Now

യുക്മ നാഷണൽ കായിക മേള ലോഗോ പ്രകാശനം ചെയ്തു

യുക്മയുടെ ദേശിയ കായിക മേള ലോഗോ നാഷണൽ ബാഡ് മിന്റോണ്‍ ടൂർണമെന്റ് വേദിയിലാണ് പ്രകാശനം നിർവഹിച്ചത്. ദേശിയ     നാഷണൽ ബാഡ്മിന്റണ്‍ ടൂർണമെന്റ് വേദിയിൽ വെച്ച് നാഷണൽ സെക്രട്ടറി സജിഷ് ടോം നാഷണൽ ട്രഷറർ ഷാജി തോമസിന് കൈ മാറിയാണു പ്രകാശനം നിർവഹിച്ചത്.ദേശിയ വൈസ് പ്രസിഡന്റ്‌ മാമൻ ഫിലിപ്പ് , ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലിൽ, സൌത്ത് വെസ്റ്റ് റിജിയണൽ പ്രസിഡന്റ്‌ സുജു ജോസഫ്‌ , മിഡ്‌ലാണ്ട്സ് പ്രസിഡന്റ്‌ ജയകുമാർ, സൌത്ത് ഈസ്റ്റ്‌ പ്രസിഡന്റ്‌ മനോജ്‌ കുമാർ, ഈസ്റ്റ്‌ ആംഗ്ലിയ പ്രസിഡന്റ്‌ സണ്ണി മത്തായി ,നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ടിറ്റോ   തോമസ്‌, തോമസ്‌ മാറാട്ട്കളം,  മിഡ്‌ലാണ്ട്സ് റിജിയണൽ സെക്രട്ടറി ഡിക്സ് ജോർജ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രകാശനം നിർവഹിച്ചത്.  

557a5dd7203c4.jpg

മിഡ്‌ലാണ്ട്സ് റിജിയനിൽ വച്ചാണ്‌ നാഷണൽ കായിക മേള നടക്കുന്നത്. ഒരുക്കങ്ങൾ പുർത്തിയായി വരുന്നു എന്ന് യുക്മ നാഷണൽ കമ്മിറ്റി അറിയിച്ചു. ജൂലൈ 18 നു ബർമിങ്ങ്ഹാമിൽ വെച്ചാണ്‌ നാഷണൽ കായിക മേള. രാവിലെ 10 നു ആരംഭിച്ചു വൈകിട്ട് 5 നു അവസാനിക്കത്തക്ക വിധത്തിൽ ആണ് കായിക മേള തീരുമാനിച്ചിരിക്കുന്നത്. സട്ടൻ കോൾഡ്‌ ഫീൽഡിൽ വച്ചാണ്‌ കായിക മേള.

557a628c3ceca.jpg

മേള നടക്കുന്ന സ്ഥലത്ത് അഡ്രസ്‌  

WYNDLEY LEISURE CENTRE ,  

SUTTON COLDFIELD  

BIRMINGHAM 

B736 EB  

ഏറ്റവും പുതിയ രീതിയിൽ തയ്യാറാക്കിയ ട്രാക്ക് ആൻഡ്‌ ഫീൽഡ്  ഇനങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ ഉള്ള മത്സര വേദിയാണ് ഇത്തവണ മിഡ്‌ ലാണ്ട്സിൽ കണ്ടെത്തിയത്. പുതുമയാർന്ന നിരവധി ഇനങ്ങൾ ഇത്തവണ ഉൾപെടുത്തിയിട്ടുണ്ട്. നിരവധി പുതുമകൾ  വിരിയുവാൻ പോകുന്ന മത്സരം ഏറെ ആവേശം ഉണർത്തി കഴിഞ്ഞു. വിവിധ ഇനങ്ങൾ മത്സര  നിയമങ്ങൾ ഇവ അറിയുവാൻ താഴെ പറയുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.  

വിവിധ റിജിയനുകളുടെ മത്സരം ഏറെ വീറും വാശിയോടും കുടെ നടത്തപ്പെടുന്നു എന്നത് ഇതിനു തെളിവാണ്. മുഴുവൻ മലയാളി അസോസിയേഷനുകളെയും മിഡ്‌ലാന്റ്സിൽ വെച്ച് നടക്കുന്ന കായിക മേളയിലേക്ക് സ്നേഹപുർവ്വം സ്വാഗതം ചെയ്യുന്നതായി നാഷണൽ പ്രസിഡന്റ്‌ അഡ്വ. ഫ്രാൻസിസ് കവളക്കാട്ട് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

മത്സരങ്ങളുടെ നിയമാവലിയെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 





കൂടുതല്‍വാര്‍ത്തകള്‍.