CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 40 Seconds Ago
Breaking Now

മൈക്കയുടെ ഔട്ട്‌ ഡോർ സ്പോർട്സ് ഡേ നാളെ പൾഫ്രി പാർക്കിൽ

മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഔട്ട്‌ ഡോർ സ്പോർട്സ് ഡേ നാളെ രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വാൽസൽ പൾഫ്രി പാർക്കിൽ വച്ച് നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ വിഭാഗങ്ങളിൽ വിവിധ കായിക ഇനങ്ങളാണ് നടക്കുക. മത്സരാവസനം വടംവലിയും ക്രിക്കറ്റ്/ ഫുട്ബോൾ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൈക്കയിലെ എല്ലാ അംഗങ്ങളെയും  സ്പോർട്സ് ഡേയിലേക്ക് സ്വാഗതം ചെയ്യുന്നതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയിങ്കൽ,സ്പോര്ട്സ് ഡേ സംഘാടകരായ റൂബി ചെമ്പലയില്‍,റെജി ചെറിയാന്‍ എന്നിവർ അറിയിച്ചു.

സ്പോർട്സ് ഡേ നടക്കുന്ന പാർക്കിന്റെ വിലാസം: Palfrey park Walsall,WS1 4ANT  മൈക്കയുടെ ഇൻഡോർ സ്പോർട്സ് മത്സരങ്ങളുടെ ഫൈനൽ ആഗസ്റ്റ്‌ 22 നും ഓണാഘോഷം ആഗസ്റ്റ്‌ 29 നും  ബാർബിക്യു  സെപ്റ്റംബർ 13 നും നടക്കുമെന്ന് കമ്മിറ്റി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.