CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes Ago
Breaking Now

ചിങ്ങം ഒന്ന് കർഷകവഞ്ചനാദിനം; കാർഷിക പ്രതിസന്ധി പ്രക്ഷോഭങ്ങൾ ശക്തമാക്കും - ഇൻഫാം

കാർഷിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർഷക ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാക്കുകയാണ് ഇൻഫാം. കരിമ്പ്‌, പരുത്തി കർഷകരെ സഹായിക്കുവാൻ കോടികൾ സഹായം നല്കുന്ന കേന്ദ്രസർക്കാർ കേരളത്തിലെ കർഷകരോടുള്ള അവഗണന മാറ്റണമെന്നും സംസ്ഥാന സർക്കാർ തുടർച്ചയായി വാഗ്ദാനങ്ങൾ നല്കി വഞ്ചിക്കുന്ന പ്രവർത്തന ശൈലി തിരുത്തി കർഷകരോട് ആത്മാർഥത കാണിക്കണമെന്നും ഇൻഫാം ദേശീയ സമിതി ആവശ്യപ്പെട്ടു. 

ഇൻഫാം മെമ്പർഷിപ്പ് വിതരണം ജൂലൈ 13 നു പൂർത്തിയാകും. ജൂലൈ 20, 21 തീയതികളിൽ ജില്ലാ രൂപത റീജിയണൽ ഡയറക്ടർമാരുടെ ദ്വിദിന സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ ചേരും. ഓഗസ്റ്റ്‌ ഒന്ന് മുതൽ കേരളത്തിലെ 14 ജില്ലകളിലും കർഷക ജനകീയ പ്രക്ഷോഭ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതാണ്. സംസ്ഥാനത്തുടനീളം പഞ്ചായത്ത് ജില്ലാ തലങ്ങളിലും അന്നേ ദിവസം പ്രതിഷേധ യാത്ര നടത്തും. 




കൂടുതല്‍വാര്‍ത്തകള്‍.